കേരളം

'മൊബൈല്‍ ഫോണിന് അടിപ്പെടുന്ന കുട്ടികളെ രക്ഷിക്കും'; പുതിയ പദ്ധതിയുമായി കേരള പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മൊബൈല്‍ ഫോണിന് അടിപ്പെടുന്ന കുട്ടികളെ നേര്‍വഴിക്ക് നയിക്കാന്‍ പുതിയ പദ്ധതിയുമായി കേരള പൊലീസ്. നേരത്തേ നടപ്പാക്കിയ 'കിഡ്‌സ് ഗ്ലോവ്' പദ്ധതിയുടെ തുടര്‍ച്ചയായി കൂട്ട് എന്ന പേരിലാണ് പുതിയ പദ്ധതി. 

മൊബൈലിന്റെ അമിതോപയോഗം, സൈബര്‍ തട്ടിപ്പ്, സൈബര്‍ സുരക്ഷ, സ്വകാര്യത സംരക്ഷണം മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ദിശാബോധം നല്‍കും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക.

മൊബൈല്‍ ഫോണ്‍ അമിതോപയോഗത്തിന് അടിമപ്പെട്ട കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കും. ഇതിന് ജില്ലകളില്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കും. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇരയാക്കപ്പെടുന്നവര്‍ക്കുള്ള നിയമസഹായവും മാനസിക പിന്തുണയും പുനരധിവാസവും ഉറപ്പാക്കും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്  ബോധവല്‍ക്കരണ ക്ലാസും പൊലീസും കൗണ്‍സിലര്‍മാരും ചേര്‍ന്ന് നടത്തുമെന്ന് എഡിജിപി മനോജ് എബ്രഹാം ഐപിഎസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

ശിശുഭവനില്‍ ലഹരിമരുന്ന് വിതരണം; തടയാനെത്തിയ പിങ്ക് പൊലീസിന് നേരെ ആക്രമണം, സ്ത്രീ അറസ്റ്റില്‍
 
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം