കേരളം

വാഹന ഗ്ലാസില്‍ കൂളിങ് ഫിലിം ഒട്ടിച്ചത് പിടികൂടാന്‍ പ്രത്യേക പരിശോധന; പിഴ ഈടാക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വാഹനങ്ങളിലെ കൂളിങ് ഫിലിം പിടികൂടാന്‍ വീണ്ടും കര്‍ശന പരിശോധന. 14-ാം തീയതി വരെ പ്രത്യേക പരിശോധനയ്ക്ക് ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കി. ഗ്ലാസില്‍ കൂളിങ് ഫിലിം ഒട്ടിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നടപടി.

മുന്‍-പിന്‍ ഗ്ലാസുകളില്‍ 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത വേണമെന്നാണ് ഗതാഗത നിയമം പറയുന്നത്. കൂളിങ് ഫിലിം, ട്വിന്റഡ് ഫിലിം, ബ്ലാക് ഫിലിം എന്നിവ ഒട്ടിച്ചാല്‍ പിഴ ഈടാക്കും. 

വാഹനങ്ങളുടെ സേഫ്റ്റി ​ഗ്ലാസുകളിൽ യാതൊരു രൂപമാറ്റവും അനുവദനീയമല്ല. കൂളിംഗ് ഫിലിം, ടിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗഌസുകളില്‍ ഒട്ടിക്കരുതെന്ന് കോടതി വിധിയുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്‌പെഷ്യല്‍ ഡ്രൈവ് നടത്താനും പരിശോധനാ വിവരം റിപ്പോര്‍ട്ട് ചെയ്യാനും ഗതാഗത മന്ത്രി ആന്റണി രാജു ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി

ഈ വാർത്ത കൂടി വായിക്കൂ

സ്വപ്‌ന സുരേഷിനെതിരെയും പിസി ജോര്‍ജിനെതിരെയും കേസ് എടുക്കും; നിയമോപദേശം
 
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

മർദ്ദിച്ചു എന്നാൽ സ്ത്രീധനത്തിന്റെ പേരിലല്ല; രാജ്യം വിട്ടെന്ന് രാഹുൽ, അമ്മയെ കസ്റ്റഡിയിൽ എടുത്തേക്കും

ഗുജറാത്തിന്റെ അവസാന കളിയും മഴയില്‍ ഒലിച്ചു; സണ്‍റൈസേഴ്‌സ് പ്ലേ ഓഫില്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്