കേരളം

'നിങ്ങളാരും വിചാരിക്കുന്ന ആളല്ല ഞാന്‍; ഗെയിം മാറി, ചെറിയ കളിയല്ല'; ഷാജ് സ്വപ്‌നയോട്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്:  ഇപ്പോള്‍ നടക്കുന്ന ചെറിയ കളിയല്ലെന്ന് ഷാജ് കിരണ്‍ ഫോണില്‍ സ്വപ്ന സുരേഷിനോട്. സരിത്തിനെ ഒരു മണിക്കൂറുകൊണ്ട് ഇറക്കിയപ്പോള്‍ എന്റെ ഹോള്‍ഡ് മനസിലായല്ലോ. നിങ്ങളാരും വിചാരിക്കുന്ന ആളല്ല ഞാന്‍. എന്തുവന്നാലും ഒരുമിച്ച് നേരിടാം. നമ്മള്‍ രണ്ടും അറിയാത്ത കളി ഇതിനകത്ത് നടക്കുന്നുണ്ടെന്നും ഷാജ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. 

യാത്രാവിലക്ക് മാറ്റാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഷാജ് സ്വപ്നയോട് സംഭാഷണമധ്യേ പറയുന്നു. സ്വപ്നയുടെ പേരില്‍ ചിലര്‍ പണം വാങ്ങുന്നതായും ഷാജ് പറയുന്നു. 

പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് അമേരിക്കയിലേക്കാണ് പോവുന്നതെന്ന് ഷാജ് കിരണ്‍ പറഞ്ഞതായി സ്വപ്ന സുരേഷ് പുറത്തുവിട്ട ഓഡിയോയില്‍ ഉണ്ടായിരുന്നു. ബിലിവേഴ്സ് ചര്‍ച്ച് വഴിയാണ് ഈ ഫണ്ട് പോവുന്നതെന്നും അതുകൊണ്ടാണ് ചര്‍ച്ചിന്റെ എഫ്സിആര്‍എ റദ്ദായതെന്നും ഷാജ് പറഞ്ഞതായി സ്വപ്ന പറഞ്ഞു. ഷാജ് കിരണുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന പുറത്തുവിട്ടു.

ചെറിയ ഭൂമിക്കച്ചവടം ചെയ്തുനടക്കുന്നയാളല്ല ഷാജെന്ന് സ്വപ്ന പറഞ്ഞു. പല കമ്പനികളുടെയും ഡയറക്ടര്‍ ബോര്‍ഡില്‍ ഷാജ് ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് സ്വപ്ന പുറത്തുവിട്ടത്. പാലക്കാട്ടെ ഫല്‍റ്റിലാണ് സ്വ്പന വാര്‍ത്താ സമ്മേളനം നടത്തിയത്.

ഷാജിനെ വളരെ നേരത്തേ അറിയാമെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ശേഷം ഷാജ് കൊച്ചിയില്‍ വച്ച് നേരിട്ടുകണ്ടു. രഹസ്യമൊഴി നല്‍കിയ ശേഷം നിര്‍ബന്ധമായി കാണണമെന്ന് ഷാജ് പറഞ്ഞിരുന്നു. അതനുസരിച്ചാണ് കണ്ടത്.

ഷാജും ഇബ്രാഹിമുമായാണ് കാണാനെത്തിയത്. സരിത്തിനെ നാളെ പൊക്കുമെന്ന് സരിത്ത് പറഞ്ഞു. സരിത്തിനെ പിറ്റേന്ന് വിജിലന്‍സുകാര്‍ പിടിച്ചുകൊണ്ടുപോയി. ഒന്നരമണിക്കൂറിനകം ഷാജ് പറഞ്ഞതുപോലെ സരിത്തിനെ വിട്ടയച്ചു. ഷാജ് പറഞ്ഞതുപോലെ നടന്നതുകൊണ്ടാണ് സരിത്തിനെ കാണാതായപ്പോള്‍ ഷാജിനെ ആദ്യം വിളിച്ചത്. ഷാജ് പറഞ്ഞതുപോലെയാണ് കാര്യങ്ങള്‍ നടന്നത്. അപ്പോള്‍ പിന്നെ സ്വാധീനമില്ലാത്തയാളാണോ ഷാജ് എന്ന് സ്വ്പന ചോദിച്ചു.

കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ? അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കാന്‍ കഴിയില്ല എന്നാണ് ഷാജ് പറഞ്ഞത്. അശ്ലീല വിഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. അങ്ങനെയുണ്ടെങ്കില്‍ അത് പുറത്തുവിടണം. മാനസിക പീഡനം പരിധി വിട്ടപ്പോഴാണ് തെളിവ് പുറത്തുവിടുന്നത്. മൊഴിയില്‍ ഉറച്ചുനിന്നാല്‍ ജയിലിലടയ്ക്കുമെന്നും പറഞ്ഞു' സ്വപ്ന പറഞ്ഞു.

ഷാജിന്റെ ഭീഷണി മാനസികമായി തളര്‍ത്തി. വീണ്ടും തടവറയിലിടും, മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ആകെ ഭയന്നു. അതിനാലാണ് പിന്നീടുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. ഷാജിനെ വിശ്വസിപ്പിക്കാന്‍ സരിത്തിനെയും എച്ച്ആര്‍ഡിഎസിനെയും തള്ളിപ്പറഞ്ഞു- സ്വപ്ന പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ