കേരളം

മുഖ്യമന്ത്രി ട്യൂബ് ലൈറ്റ്, കത്താന്‍ സമയമെടുക്കും;  സില്‍വര്‍ ലൈനില്‍ വൈകിവന്ന വിവേകത്തിന് നന്ദി;  കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്:  സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തിയത് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വൈകിവന്ന വിവേകത്തില്‍ നന്ദിയുണ്ട്. പദ്ധതിക്ക് ആദ്യമേ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രി മോദിയുടെ മുഖഭാവം കണ്ട് അനുമതി കിട്ടുമെന്ന് പറയുകായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു. സില്‍വര്‍ ലൈനിന് ഒരു സര്‍ക്കാരിനും അനുമതി നല്‍കാനാവില്ല. അത് അപ്രായോഗികമായ പദ്ധതിയാണ്. അന്ന് മുഖ്യമന്ത്രി ദുരഭിമാനം കൊണ്ട് പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞു.ഇപ്പോള്‍ മുഖ്യമന്ത്രിക്ക് കാര്യങ്ങള്‍ ബോധ്യമായി.  മുഖ്യമന്ത്രി ട്യൂബ് ലൈറ്റ് പോലെയാണ് കത്താന്‍ സമയമെടുക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു

ദുരഭിമാനമാണ് അദ്ദേഹത്തെ നയിക്കുന്നത്. അത് നാം പലപ്പോഴും കണ്ടതാണ്. ഇത് തന്നെയാണ് സില്‍വര്‍ ലൈനില്‍ ഉണ്ടായതെന്നും സുരേന്ദ്രന്‍ പറഞ്ഞു. എന്തിനാണ് മുഖ്യമന്ത്രിക്ക് ഇത്രയധികം ദുരഭിമാനം?. മുഖ്യമന്ത്രി പെരുമാറുന്നത് ഞാന്‍ വലിയ ഒരുസംഭവമാണെന്നാണ് കരുതുന്നത്. അങ്ങനെയാണ് മുഖ്യമന്ത്രി അബദ്ധങ്ങളില്‍ ചെന്നുചാടുന്നത്. പിണറായി വിജയന് മുഖ്യമന്ത്രി പദം പ്രത്യേക ആക്ഷനിലൂടെ ലഭിച്ചതല്ല. ജനം കനിഞ്ഞ് നല്‍കിയതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

പ്രതിപക്ഷത്തിന് പലകാര്യങ്ങളിലും സമനിലയോടെ കാര്യങ്ങള്‍ ചെയ്യുന്നതില്‍ വീഴ്ച സംഭവിക്കുന്നു.  ചില അപക്വമായ നടപടികളുടെ ഫലമായി സിപിഎമ്മിനും പിണറായി വിജയനും ജനങ്ങളുടെ മേല്‍ കുതിര കയറാനുള്ള ഒരവസരം സൃഷ്ടിച്ചുകൊടുത്തിരിക്കുകയാണ്. പിണറായി ആഗ്രഹിക്കുന്നത് സാധിച്ചുകൊടുക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ജനാധിപത്യപരമായി കരിങ്കൊടി പ്രകടനം, ശക്തമായ പ്രതിഷേധം നടക്കുമ്പോള്‍ സിപിഎമ്മും മുഖ്യമന്ത്രിയും പ്രതിരോധത്തിലായതാണ്. അപ്പോഴാണ് ഇന്നലെത്തെ പോലെ ഒരുപിടിവള്ളി കോണ്‍ഗ്രസ് അവര്‍ക്ക് ഇട്ടുകൊടുത്തിരിക്കുന്നത്. ബിജെപി സമരവുമായി മുന്നോട്ടുപോകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്