കേരളം

അഗ്നിപഥിനെതിരെ കേരളത്തിലും തമിഴ്‌നാട്ടിലും പ്രതിഷേധം; തിരുവനന്തപുരത്തും കോഴിക്കോട്ടും ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ച്ച്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനികസേവനപദ്ധതിയായ അഗ്നിപഥിനെതിരെ കേരളത്തിലും തമിഴ്‌നാട്ടിലും പ്രതിഷേധം. തിരുവനന്തപുരത്ത് മുന്നൂറിലേറെ ഉദ്യോഗാര്‍ത്ഥികളാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കെതിരെ പ്രതിഷേധവുമായി തടിച്ചുകൂടിയത്. തമ്പാനൂരില്‍ നിന്ന് രാജ്ഭവനിലേക്ക് ഇവര്‍ മാര്‍ച്ച് നടത്തി. 

വീ വാണ്ട് ജസ്റ്റിസ് തുടങ്ങിയ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായാണ് ഉദ്യോഗാര്‍ത്ഥികള്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. സൈന്യത്തില്‍ ചേരുന്നതിനായുള്ള മെഡിക്കല്‍ ടെസ്റ്റ്, കായികക്ഷമത പരിശോധന അടക്കം നടത്തിയവരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. കൊറോണ വ്യാപനത്തെത്തുടര്‍ന്ന് എഴുത്തുപരീക്ഷ നടത്താനാകാതിരുന്നതോടെ ഇവരുടെ റിക്രൂട്ട്‌മെന്റ് നീണ്ടുപോകുകയായിരുന്നു. 

കോഴിക്കോട് പ്രതിഷേധത്തില്‍ അഞ്ഞൂറിലേറെ പേരാണ് പങ്കെടുത്തത്. കാസര്‍കോട് മുതല്‍ തൃശൂരില്‍ നിന്നുവരെയുള്ള ഉദ്യോഗാര്‍ത്ഥികളാണ് കോഴിക്കോട് തടിച്ചുകൂടിയത്. മെഡിക്കല്‍, കായിക്ഷമത പരീക്ഷകള്‍ പാസായ ഉദ്യോഗാര്‍ത്ഥികളാണ് സമരരംഗത്തുള്ളത്. എഴുത്തുപരീക്ഷ എത്രയും വേഗം നടത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 
 
ചെന്നൈയില്‍ രാജ്ഭവനിലേക്ക് നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധവുമായെത്തിയത്. ചെന്നൈ യുദ്ധസ്മാരകത്തിന് മുന്നിലും നിരവധി ഉദ്യോഗാര്‍ത്ഥികള്‍ തടിച്ചുകൂടി. ചെന്നൈയില്‍ സമാധാനപരമായാണ് സമരം നടക്കുന്നത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്