കേരളം

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയില്‍ എട്ട് വയസുകാരന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്


കാസർകോട്:  എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ ഒരു മരണം കൂടി. കാഞ്ഞങ്ങാട് അത്തിക്കോത്തെ രാജൻ പാർവതി ദമ്പതികളുടെ മകൻ ശ്രീരാജ്(8) ആണ് മരിച്ചത്. കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ബുധനാഴ്ച രാത്രിയോടെയാണ് ശ്രീരാജ് മരിച്ചത്. 

ശ്വാസതടസം നേരിട്ടതോടെ ബുധനാഴ്ച ഉച്ചയോടെയാണ് ശ്രീരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ ശ്രീരാജിന്റെ പേര് ഉൾപ്പെട്ടിട്ടില്ല. 

ജന്മനാ വൈകല്യം ഉണ്ടായിരുന്ന കുട്ടിയാണ് ശ്രീരാജ്. 2017ലെ മെഡിക്കൽ ക്യാമ്പിൽ ഉൾപ്പെടെ പങ്കെടുത്തെങ്കിലും ഇതുവരെ ശ്രീരാജിന്റെ പേര് പട്ടികയിൽ ചേർക്കാൻ നടപടി ഉണ്ടായില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി