കേരളം

സിപിഎമ്മിന് കടുത്ത അതൃപ്തി; എസ്എഫ്ഐയിൽ അച്ചടക്ക നടപടി വരും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ സിപിഎമ്മിന് കടുത്ത അതൃപ്തി. എസ്എഫ്ഐ തിരുത്തണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. സംഘടനയിലെ പാർട്ടി അം​ഗങ്ങളോട് വിശദീകരണം തേടും. കടുത്ത അമർഷം രേഖപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടി സ്വീകരിക്കാൻ എസ്എഫ്ഐയോട് നിർദ്ദേശിച്ചു. 

ബഫർ സോണിലെ എസ് എഫ് ഐയുടെ സമരം പാർട്ടി അറിയാതെയാണെന്നും സിപിഎം നൽകുന്ന വിശദീകരണത്തിൽ വ്യക്തമാക്കുന്നു. സമരത്തെ തള്ളിപ്പറയണമെന്നും എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകി. 

എസ്എഫ്ഐ ജില്ലാ ഘടകത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. ദേശീയതലത്തിൽ ബിജെപിക്കതിരെ രാഹുലും ഇടതു പാർട്ടികളും യോജിച്ചുള്ള പോരാട്ടം നടത്തുമ്പോൾ എസ്എഫ്ഐ ആക്രമണം വലിയ തിരിച്ചടിയായെന്നാണ് സിപിഎം വിലയിരുത്തൽ.

ആക്രമണത്തെ അപലപിച്ച് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും രംഗത്തെത്തി. കുറ്റക്കാർക്കെതിരെ പൊലീസ് നടപടി എടുക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ഒരു സംഘടന ഇങ്ങനെയല്ല പെരുമാറേണ്ടതും പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരും സംഭവത്തെ തള്ളിപ്പറഞ്ഞിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ കാന്‍ റെഡ് കാര്‍പെറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി