കേരളം

ബൈക്ക് ലോറിയിലിടിച്ചു, ചോരയൊലിച്ച് അരമണിക്കൂറോളം റോഡിൽ; യുവാവിന് രക്ഷകയായി അക്ഷര 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോറിയിൽ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന യുവാവിന് രക്ഷകയായി മെഡിക്കൽ കോളജ് ജീവനക്കാരി. അരമണിക്കൂറോളം റോഡിൽ കിടന്ന യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു വെഞ്ഞാറമൂട് സ്വദേശിയും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസ് ക്ലർക്കുമായ അക്ഷര. വാമനപുരം ആനാകുടി അമ്പാടി ഹൗസിൽ അഖിലി(20)നെയാണ് അക്ഷര തക്കസമയത്ത് ആശുപത്രിയിൽ എത്തിച്ചത്. 

കാറിനെ മറികടക്കുന്നതിനിടെ ലോറിയിൽ ബൈക്കിടിച്ചാണ് അഖിലിന് പരിക്കേറ്റത്. കോലിയക്കോട് കലുങ്ക് ജങ്ഷനു സമീപം വെള്ളിയാഴ്ച രാവിലെ 9.40-ഓടെയാണ് അപകടം നടന്നത്. ഓഫീസിലേക്കു പോകുന്ന വഴിയാണ് റോഡിൽ രക്തം വാർന്നു കിടക്കുന്ന അഖിലിനെ അക്ഷര കണ്ടത്. പിന്നാലെ വന്ന ബാലരാമപുരം പൊലീസ് സ്റ്റേഷനിലെ ജീപ്പ് കൈകാണിച്ചു നിർത്തി അതിൽ കയറ്റി യുവാവിനെ ആശുപത്രിയിലെത്തിച്ചു. 

തിവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്ന അഖിലിന്റെ ബന്ധുക്കളെത്തിയ ശേഷമാണ് അക്ഷര അവിടെനിന്നു പോയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി