കേരളം

ദേശാഭിമാനി ഓഫീസ് ആക്രമണം; കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അടക്കം 50പേര്‍ക്ക് എതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയിലെ ദേശാഭിമാനി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്, വൈസ് പ്രസിഡന്റ് ജഷീര്‍ പള്ളിവായല്‍ അടക്കം കണ്ടാലറിയാവുന്ന 50 തോളം പേര്‍ക്കെതിരെയാണ് കല്‍പ്പറ്റ പൊലീസ് കേസെടുത്തത്.

രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ചുളള കോണ്‍ഗ്രസ് റാലിക്ക് പിന്നാലെയാണ് കഴിഞ്ഞ ദിവസം, ദേശാഭിമാനി ഓഫീസിന് നേരെ കല്ലേറുണ്ടായത്. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ദേശാഭിമാനിക്ക് നേര ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം ഇന്ന് ഉച്ച തിരിഞ്ഞ് കല്‍പ്പറ്റയില്‍ പ്രകടനം നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി