കേരളം

പ്രതിഷേധത്തില്‍ പങ്കെടുത്തു; ടി സിദ്ദിഖ് എംഎല്‍എയുടെ ഗണ്‍മാന് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്


കല്‍പറ്റ: ടി സിദ്ദിഖ് എംഎല്‍എയുടെ ഗണ്‍മാന്‍ സ്മിബിനെ സസ്‌പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസുകാര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വയനാട് ജില്ലാ പൊലീസ് മേധാവിയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറക്കിയത്.

കഴിഞ്ഞദിവസം നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായപ്പോള്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. അപ്പോള്‍ സ്മിബിന്‍ പൊലീസിനെതിരെ തിരിയുകയും ഉദ്യോഗസ്ഥരെ തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണു കണ്ടെത്തല്‍.

ഔദ്യോഗിക ജോലി നിര്‍വ്വഹിക്കാതെ പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്ന അക്രമത്തില്‍ പങ്കെടുത്തതിനാണ് നടപടി. ഇതു സംബന്ധിച്ചു സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ