കേരളം

'പിണറായി പ്രകാശം പരത്തുന്ന നേതാവ്; കൂപമണ്ഡൂകം എന്ന് ആക്ഷേപിക്കാൻ പാടുണ്ടോ?'

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദം വലതുപക്ഷ പ്രൊപ്പഗാണ്ടയെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ. സ്വര്‍ണക്കടത്ത് ആദ്യ എപ്പിസോഡ് നിര്‍മ്മാതാക്കളായ കോണ്‍ഗ്രസിന് നഷ്ടമാണ്. ആദ്യം ഖുർ ആൻ, പിന്നെ ഈന്തപ്പഴം, ഇപ്പോള്‍ ബിരിയാണി ചെമ്പ്. ഇത് ആസൂത്രിതമാണ്. ലോകത്താകെ പ്രചരിപ്പിക്കുന്ന ഇസ്ലാമോഫോബിയയുടെ പ്രചാരകന്മാരായി യുഡിഎഫ് മാറുന്നു. പിണറായി വിജയനെ സ്വപ്നയെ കാണിച്ച് പേടിപ്പിക്കേണ്ടെന്ന് അടിയന്തരപ്രമേയ ചര്‍ച്ചയില്‍ ഷംസീര്‍ പറഞ്ഞു. 

പിണറായി വിജയന്‍ പ്രകാശം പരത്തുന്ന നേതാവാണ്. മുഖ്യമന്ത്രിയെ കൂപമണ്ഡൂകം എന്ന് ആക്ഷേപിക്കാന്‍ പാടുണ്ടോയെന്ന് ഷംസീര്‍ ചോദിച്ചു. സഹിഷ്ണുത എന്താണെന്ന് സതീശന്‍ ഉമ്മന്‍ചാണ്ടിയെ കണ്ട് പഠിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ രക്ഷിക്കാന്‍ വന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പവനായിയെപ്പോലെ ശവമായിയെന്നും ഷംസീര്‍ പറഞ്ഞു. 

മതന്യൂനപക്ഷങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന നേതാവാണ് പിണറായി വിജയന്‍. മതന്യൂനപക്ഷം വിശ്വസിക്കുന്നത് പാണക്കാട് തങ്ങളെയല്ല, പിണറായി വിജയനെയാണ്. ഇത് 1970 ല്‍ കേരളം തിരിച്ചറിഞ്ഞതാണ്. ആറുപതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട് പിണറായിക്ക്. സമരത്തിന്റെ സഹനത്തിന്‍രെ നിരവധി കഥകളുണ്ട്. സ്വപ്‌നയുടെ അഭിഭാഷകന്‍ കൃഷ്ണരാജ് വര്‍ഗീയ ഭ്രാന്തനാണെന്ന് ഷംസീര്‍ പറഞ്ഞു. 

പ്രതിപക്ഷ നേതാവിന്റെ കളരിയല്ല, മുഖ്യമന്ത്രിയുടെ കളരി

സ്വർണക്കടത്തിന്റെ രണ്ടാം എപ്പിസോഡാണ് ഇപ്പോൾ വന്നിരിക്കുന്നതെന്ന് സിപിഎം എംഎൽഎ വി.ജോയ്  പറഞ്ഞു. ഈ എപ്പിസോഡിലെ അംഗങ്ങളെ കൂട്ടിയോജിപ്പിക്കുന്നത് ബിജെപി കോൺഗ്രസ് സഖ്യമാണ്. സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജിന്റെ ഏറ്റവും വലിയ അടുപ്പക്കാരൻ പ്രതിപക്ഷ നേതാവാണെന്ന് ജോയ് ആരോപിച്ചു. രമേശ് ചെന്നിത്തലയ്ക്കും കർണാടകയിലെ ബിജെപി മന്ത്രിക്കും കുമ്മനം രാജശേഖരനും ഒപ്പം ഷാജ് കിരൺ നിൽക്കുന്ന ഫോട്ടോയും ജോയ് നിയമസഭയിൽ ഉയർത്തിക്കാട്ടി.  

പ്രതിപക്ഷ നേതാവിന്റെ കളരിയല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയുടെ കളരി.സ്വര്‍ണക്കടത്ത് വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കാന്‍ കാരണം അസഹിഷ്ണുതയാണ്. എൽഡിഎഫ് ഭരണത്തിൽ വീണ്ടും വന്നതിലുള്ള അസഹിഷ്ണുതയാണ്. സ്വപ്‌ന, ഷാജ് കിരണ്‍, എച്ച്ആര്‍ഡിഎസ്, അതിന്റെ ഡയറക്ടര്‍ ബിജു കൃഷ്ണന്‍, അഡ്വ. കൃഷ്ണരാജ്, പി സി ജോര്‍ജ് ഇതിനെല്ലാം ഇടയില്‍ പ്രവര്‍ത്തിക്കുന്ന ക്രൈം നന്ദകുമാര്‍ എന്നവരാണ് സര്‍ണക്കടത്ത് കേസിന്റെ രണ്ടാം എപ്പിസോഡിലെ അഭിനേതാക്കളെന്നും വി ജോയ് പറഞ്ഞു. 

മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം ബാഗ് വിദേശത്തേക്കു കൊണ്ടുപോകാൻ സർക്കാർ സംവിധാനമില്ലേയെന്ന് കോൺ​ഗ്രസിന്റെ മാത്യു കുഴൽനാടൻ എംഎൽഎ ചോദിച്ചു. ബാഗ് കൊണ്ടുപോകാൻ നയതന്ത്ര സംവിധാനം മുഖ്യമന്ത്രി ഉപയോഗപ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. സ്വപ്ന ക്ലിഫ് ഹൗസിൽ വന്ന സ്വാതന്ത്ര്യത്തോടെ ഏതെങ്കിലും സിപിഎം എംഎൽഎയ്ക്കോ സിപിഎം നേതാവിനോ ക്ലിഫ് ഹൗസിൽ വരാൻ കഴിയുമോയെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. വാൽ മുറിച്ചോടുന്ന പല്ലിയേക്കാൾ കൗശലക്കാരനാണ് മുഖ്യമന്ത്രിയെന്ന് കെകെ രമ പറഞ്ഞു. ജനങ്ങൽ വിശ്വസിക്കാത്ത കള്ളക്കളയാണ് യുഡിഎഫ് പ്രചരിപ്പിക്കുന്നതെന്ന് കെ ബി ​ഗണേഷ് കുമാർ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)