കേരളം

മൈസുരുവിന് സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു; 5 പേര്‍ക്ക് ഗുരുതര പരിക്ക്‌

സമകാലിക മലയാളം ഡെസ്ക്

മൈസൂരു: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മൈസൂരുവിന് സമീപം അപകടത്തിൽപ്പെട്ടു. അപകടത്തിൽ 5 യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. കോട്ടയത്ത് നിന്ന് വന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. 

ഡിവൈഡറിൽ തട്ടി ബസ് ഒരു വശത്തേക്ക് പൂർണമായും മറിഞ്ഞു. 37 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. കെഎൽഎ 2349 എന്ന സ്വിഫ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. മൈസുരിന് 30 കിമീ അകലെ വെച്ചാണ് അപകടം. 

ബംഗളൂരുവിലെ വിവിധ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ബസിലുണ്ടായിരുന്നു. ഡ്രൈവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന