കേരളം

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമണം; കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി തള്ളി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി തള്ളി. തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. അഞ്ച് വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം. 

2017ൽ സിപിഎം പ്രവർത്തകരാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് ഇരച്ചു കയറി ആക്രമണം നടത്തിയത്. സിപിഎം ന​ഗരസഭാ കൗൺസിലറായിരുന്ന ഐപി ബിനു അടക്കമുള്ളവരാണ് ആക്രമണം നടത്തിയത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് സർക്കാർ വാദിച്ചു. 

എന്നാൽ ആക്രമണം നടന്നതിന് സിസിടിവി ദൃശ്യങ്ങളടക്കം തെളിവായുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ഇതിനെ രാഷ്ട്രീയ പ്രേരിത കേസായി മാത്രം കാണാൻ കഴിയില്ല. ഹ​ർജി തള്ളി സിജെഎം കോടതി വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍