കേരളം

ഇടുക്കിയില്‍ കൊല്ലപ്പെട്ട ധീരജിന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി ഗവ: എഞ്ചിനീയറിങ് കോളേജില്‍ വെച്ച് ക്രൂരമായി കൊല ചെയ്യപ്പെട്ട എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ധീരജിന്റെ വിയോഗം ആ കുടുംബത്തിന് ഇനിയും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. അവര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണകളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ഉറപ്പു നല്‍കി. സഖാവിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതിനിടെ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ ആറു പ്രതികളുടെ ജാമ്യാപേക്ഷ തൊടുപുഴയിലെ ജില്ലാ സെഷന്‍സ് കോടതി തള്ളി. ഒന്നാം പ്രതി യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി ഇതുവരെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ല.

രണ്ടുമുതല്‍ ആറുവരെ പ്രതികളുടെ ജാമ്യാപേക്ഷകളാണ് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് ശശികുമാര്‍ തള്ളിയത്. വെള്ളിയാഴ്ച ജാമ്യപേക്ഷയില്‍ വാദംകേട്ട കോടതി വിധി പറയാന്‍ അടുത്തദിവസത്തേക്ക് മാറ്റുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ