കേരളം

എകെ വിജയന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി ചെയര്‍മാനാകും; ചെങ്ങറ സുരേന്ദ്രന്‍ സിപിഐ പ്രതിനിധി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയിലേക്ക് ഡോ. എ കെവിജയന്‍, ചെങ്ങറ സുരേന്ദ്രന്‍ എന്നിവരെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു.
സിപിഎം പ്രതിനിധിയാണ് എ കെ വിജയന്‍. ചെങ്ങറ സുരേന്ദ്രന്‍ സിപിഐ പ്രതിനിധിയുമാണ്. എകെ വിജയന്‍ ചെയര്‍മാനാകും. ഒമ്പതംഗ ഭരണസമിതിയില്‍ മൂന്ന് പേര്‍ സ്ഥിരാംഗങ്ങളാണ്.

മറ്റുള്ള അഞ്ച് പേരെയാണ് സര്‍ക്കാര്‍ നാമ നിര്‍ദ്ദേശം ചെയ്യുന്നത്. കഴിഞ്ഞ ഭരണസമിതിയുടെ കാലാവധി അവസാനിച്ച ശേഷവും അഡ്വ.കെ വി മോഹനകൃഷ്ണന്‍അംഗമായി തുടരുന്നുണ്ട്. ഇദ്ദേഹത്തിന്റെ അംഗത്വം സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ട്. മൂന്നംഗങ്ങളുടെ കാര്യത്തില്‍ ഘടക കക്ഷികളില്‍ തീരുമാനമായിട്ടില്ല. ജനുവരി 24നാണ് കഴിഞ്ഞ ഭരണ സമിതിയുടെ കാലാവധി അവസാനിച്ചത്.

നോമിനേറ്റ് ചെയ്ത അംഗങ്ങള്‍ അടുത്ത ദിവസം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. സത്യവാചകം ചൊല്ലികൊടുക്കേണ്ട ദേവസ്വം കമ്മീഷ്ണറുടെ ഒഴിവ് ലഭിക്കുന്ന മുറക്ക് സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. മറ്റു മൂന്ന് അംഗങ്ങളെകൂടി നിയമിക്കുന്നതോടെ ഭരണസമിതിയോഗം ചേര്‍ന്ന് ചെയര്‍മാനെ തെരഞ്ഞെടുക്കും. രണ്ട് വര്‍ഷമാണ് ഭരണംസമിതിയുടെ കാലാവധി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

'അങ്ങനെ അതിന് അവസാനം'; നവനീതിനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് മാളവിക ജയറാം

സ്‌കൂളിനു സമീപം മദ്യശാല, അഞ്ചു വയസ്സുകാരന്‍ കോടതിയില്‍; അടച്ചുപൂട്ടാന്‍ ഉത്തരവ്

മാതൃഭൂമി ന്യൂസ് കാമറാമാൻ കാട്ടാന ആക്രമണത്തില്‍ മരിച്ചു

ഡോർട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍, താരമായി ഹമ്മല്‍സ്; അവസാന അങ്കത്തിലെ എതിരാളിയെ ഇന്ന് അറിയാം