കേരളം

‘രഹന മറിയം നൂർ’ ഉദ്ഘാടന ചിത്രം; കേരള രാജ്യാന്തര ചലച്ചിത്ര മേള ഇന്നുമുതൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 26–-ാമത്‌ കേരള രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക്‌ ഇന്ന് തിരിതെളിയും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട്‌ 6.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. 25ന് ചലച്ചിത്ര മേള സമാപിക്കും.

തുർക്കിയിൽ ഐഎസ് ബോംബാക്രമണത്തിൽ ഇരുകാലും നഷ്ടപ്പെട്ട കുർദിഷ് സംവിധായിക ലിസ ചലാന് ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്കാരം നൽകി ആദരിക്കും. സംവിധായകനും ബോളിവുഡ് നവസിനിമയുടെ സാരഥിയുമായ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും. അബ്ദുള്ള മുഹമ്മദ്‌ സാദ്‌ സംവിധാനം ചെയ്‌ത ബംഗ്ലാദേശ്‌ സിനിമ ‘രഹന മറിയം നൂർ’ ആണ്‌ ഉദ്ഘാടന ചിത്രം.   പിന്നണി ഗായിക ലതാ മങ്കേഷ്കർക്ക് ആദരാഞ്ജലി അർപ്പിച്ച്‌ ഗായത്രി അശോകൻ ഗാനങ്ങൾ ആലപിക്കും. 

എട്ടുദിവസമായി വിവിധ രാജ്യങ്ങളിൽനിന്നുള്ള 173 ചിത്രം  പ്രദർശിപ്പിക്കും. കന്നട സംവിധായകൻ ഗിരീഷ് കാസറവള്ളിയാണ് ജൂറി ചെയർമാൻ. 15 തിയറ്ററിലാണ്‌ പ്രദർശനം. പതിനായിരത്തോളം പ്രതിനിധികൾ രജിസ്റ്റർ ചെയ്‌തു. ഇതിൽ 3000 പാസ്‌ വിദ്യാർഥികൾക്കാണ്. നിശാഗന്ധി ഒഴികെയുള്ള എല്ലാ തിയറ്ററിലും 100 ശതമാനം സീറ്റിലും റിസർവേഷൻ അനുവദിച്ചിട്ടുണ്ട്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍