കേരളം

അതിതീവ്ര ന്യൂനമര്‍ദ്ദം 'അസാനി' ചുഴലിക്കാറ്റാകുന്നു; കേരളത്തില്‍ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആന്‍ഡമാന്‍ കടലില്‍ രൂപം കൊണ്ട അതിതീവ്രന്യൂനമര്‍ദ്ദം അടുത്ത മണിക്കൂറുകളില്‍ അസാനി ചുഴലിക്കാറ്റായി മാറും. മറ്റന്നാള്‍ പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് മ്യാന്‍മര്‍ തീരം തൊടുമെന്നാണ് പ്രവേശിക്കുകയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. നിലവില്‍ പോര്‍ട്ട് ബ്ലെയറില്‍ നിന്നും 100 കി.മീ അകലെയാണ് അതിതീവ്ര ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. 

അസാനി പ്രഭാവത്താല്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. കേരളത്തില്‍ അടുത്ത 4 ദിവസം ഒറ്റപ്പെട്ട മഴ തുടരാന്‍ സാധ്യതയെന്നും അറിയിപ്പുണ്ട്. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റന്നാള്‍ മുതല്‍ മഴ കുടൂതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തല്‍. 

കേരളത്തില്‍ അടുത്ത നാലു ദിവസം ഒറ്റപ്പെട്ട മഴ തുടരാന്‍ സാധ്യതയെന്നും അറിയിപ്പുണ്ട്. കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍  ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''