കേരളം

ജീൻസും ഷർട്ടും ധരിച്ചെത്തും, വാടകയ്ക്ക് ഉരുളി വാങ്ങി മുങ്ങും; 'ഉരുളിക്കള്ളൻ' ഒടുവിൽ വലയിലായി 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ഉരുളി വാടകയ്ക്കെടുത്ത് മുങ്ങുന്ന യുവാവ് പൊലീസ് പിടിയിൽ. ഇരിക്കൂർ സ്വദേശി വി കെ രോഹിത് (22) ആണ് പിടിയിലായത്. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.

ജീൻസും ഷർട്ടും ധരിച്ച് ടിപ് ടോപ്പിൽ വാടകയ്ക്ക് സാധനങ്ങൾ കൊടുക്കുന്ന കടയിലെത്തി ഉരുളി വാങ്ങിച്ച് മറിച്ചുവിൽക്കുന്നതായിരുന്നു ഇയാളുടെ രീതി. തളാപ്പ്, കണ്ണൂർ, താഴെ ചൊവ്വ എന്നിവിടങ്ങളിലെ കടകളിൽ നിന്നാണ് രോഹിത് ഉരുളികൾ അടിച്ച് മാറ്റിയത്. ഇയാൾ വിൽപന നടത്തിയ ലക്ഷങ്ങൾ വിലയുള്ള എട്ട് ഓട്ടുരുളികൾ പൊലീസ് കണ്ടെത്തി. അഞ്ച് ലക്ഷത്തോളം വിലയുള്ള ഉരുളികൾ ഒന്നരലക്ഷം രൂപയ്ക്കാണ് രോഹിത് വിറ്റത്. 

തളാപ്പിലെ ബിജുവിന്റെ കടയിലാണ് രോഹിത്തും സഹായിയും ആദ്യമെത്തിയത്. ഒരാഴ്ചത്തേക്ക് കൊണ്ടുപോയ ഉരുളി മൂന്നാഴ്ചയായിട്ടും തിരികെ കിട്ടാഞ്ഞതിനാൽ ഫോൺ വിളിച്ചു. പിന്നാലെയാണ് കള്ളക്കളി മനസിലായത്. ഇയാളുടെ സഹായിയെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍