കേരളം

ഡ്രൈ ഡേ തുടരും; ഐടി മേഖലയില്‍ ബാര്‍; മദ്യശാലകളുടെ എണ്ണം കൂട്ടും; പുതുക്കിയ മദ്യനയത്തിന് അംഗീകാരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. 2022 - 23 വര്‍ഷത്തേക്കുള്ള മദ്യനയത്തിനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. സമഗ്രമായ അഴിച്ചുപണികളോടെയാണ് പുതിയ മദ്യം നയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. 

ഐടി മേഖലയില്‍ പബ് ആരംഭിക്കാനുള്ള തീരുമാനമാണ് ഇതില്‍ പ്രധാനം. ഐടിമേഖലയില്‍ ഫൈവ് സ്റ്റാര്‍ നിലവാരത്തിലുള്ള രീതിയിലാകും പബ്ബുകള്‍ അനുവദിക്കുക. വിദേശമദ്യശാലകളുടെ ഔട്ട്‌ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനമായി. രണ്ട് മദ്യശാലകള്‍ തമ്മിലുള്ള ദൂരപരിധി കുറയ്ക്കാനും മന്ത്രിസഭാ  യോഗത്തില്‍ ധാരണയായി.ജനവാസ മേഖലയില്‍ നിന്ന് മാറി ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ബെവ്‌കോയുടേയും കണ്‍സ്യൂമര്‍ ഫെഡിന്റെയും കീഴില്‍ ആരംഭിക്കാനാണ് തീരുമാനം.

ഐടി മേഖലയുടെ നിരന്തരം ആവശ്യം പരിഗണിച്ചാണ് പബുകള്‍ ആരംഭിക്കാന്‍ അംഗീകാരം നല്‍കിയതെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍ പറഞ്ഞു. ഐടിടി സ്ഥാപനങ്ങളിലെ സംഘടനകളിലടക്കം സര്‍ക്കാരിനോട് ഇക്കാര്യം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഐടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ തന്നെ ഇക്കാര്യം പലതവണപെടുത്തിയതാണെന്നും മന്ത്രി പറഞ്ഞു.

എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരാനുമാണ് തീരുമാനമെന്ന് മന്ത്രി എംവി ഗോവിന്ദന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ