കേരളം

ഓട്ടോ മിനിമം ചാര്‍ജ് 30 രൂപ; ടാക്‌സി, ബസ് നിരക്കുകളും വര്‍ധിപ്പിച്ചു, കണക്ക് ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓട്ടോ, ടാക്‌സി, ബസ് നിരക്കുകള്‍ കൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് ശുപാര്‍ശ ചെയ്തിരുന്നു. മിനിമം ബസ് ചാര്‍ജ് എട്ടു രൂപയില്‍ നിന്ന് പത്തുരൂപയായി വര്‍ധിപ്പിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.

പിന്നീടുള്ള ഓരോ കിലോമീറ്ററിനും 90 പൈസയില്‍ നിന്ന് ഒരു രൂപയായി നിരക്ക് ഉയര്‍ത്തി. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് 30 രൂപയാക്കി വര്‍ധിപ്പിച്ചു. നിലവില്‍ 25 രൂപയാണ്. മിനിമം ചാര്‍ജിന് രണ്ടു കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. നിലവില്‍ ഒന്നര കിലോമീറ്ററാണ്. അധികം വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ വീതം ഈടാക്കാം. നിലവില്‍ 12 രൂപയാണ് നിരക്ക്.

1500 സിസി വരെയുള്ള കാറുകള്‍ക്ക് നിലവില്‍ 175 രൂപയാണ് മിനിമം ചാര്‍ജ്. ഇത് 200 രൂപയായി ഉയര്‍ത്തി. അഞ്ചുകിലോമീറ്റര്‍ വരെയാണ് മിനിമം ചാര്‍ജ്. അധികം വരുന്ന ഓരോ കിലോമീറ്ററിനും 18 രൂപ വീതം ഈടാക്കാം. നിലവില്‍ 15 രൂപയാണ് നിരക്ക്. 1500 സിസിക്ക് മുകളിലുള്ള ടാക്‌സികളുടെ മിനിമം ചാര്‍ജ് 225 രൂപയായി ഉയര്‍ത്തി. നിലവില്‍ ഇത് 200 രൂപയായിരുന്നു. അധികം വരുന്ന ഓരോ കിലോമീറ്ററിനും 20 രൂപ വീതം ഈടാക്കാം. നിലവില്‍ ഇത് 17 രൂപയാണ്. വെയ്റ്റിങ് ചാര്‍ജ്, രാത്രികാല അധിക നിരക്ക് എന്നിവയില്‍ മാറ്റമില്ലെന്നും മന്ത്രി അറിയിച്ചു. 

വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം ന്യായമാണ്. ഇത് പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ