കേരളം

മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതി ഇന്ന് അണക്കെട്ടില്‍ പരിശോധന നടത്തും

സമകാലിക മലയാളം ഡെസ്ക്

കുമളി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ഇന്ന് അണക്കെട്ടില്‍ പരിശോധന നടത്തും. രാവിലെ തേക്കടിയില്‍ നിന്നും ബോട്ട് മാര്‍ഗ്ഗം അണക്കെട്ടിലെത്തുന്ന സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പില്‍ വേ എന്നിവിടങ്ങളില്‍ സംഘം പരിശോധന നടത്തും. 

സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം രണ്ടു സാങ്കേതിക വിദഗ്ദ്ധരെ കൂടി ഉള്‍പ്പെടുത്തിയ ശേഷമുള്ള ആദ്യത്തെ സന്ദര്‍ശനമാണിത്. നേരത്തെ ഉണ്ടായിരുന്ന മൂന്നംഗ സമിതിയിലേക്ക് കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഓരോ സാങ്കേതിക വിദഗ്ദ്ധരെയാണ് ഉള്‍പ്പെടുത്തിയത്. 

ഇറിഗേഷന്‍ ആന്റ് അഡ്മിനിസ്‌ട്രേഷന്‍ ചീഫ് എന്‍ജിനീയര്‍ എന്‍ജിനീയര്‍ അലക്‌സ് വര്‍ഗീസ് ആണ് കേരളത്തിന്റെ പ്രതിനിധി. കാവേരി സെല്‍ ചെയര്‍മാന്‍ ആര്‍ സുബ്രഹ്മണ്യം ആണ് തമിഴ്‌നാടിന്റെ പ്രതിനിധി. കേന്ദ്ര ജലക്കമ്മീഷന്‍ അംഗം ഗുല്‍ഷന്‍ രാജ് ആണ് സമിതി അധ്യക്ഷന്‍. 

കേരളത്തിന്റെ പ്രതിനിധിയായി ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പു സെക്രട്ടറി സന്ദീപ് സക്‌സേനയുമാണ് ഉണ്ടായിരുന്നത്. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി