കേരളം

'ജോ ചുറുചുറുക്കുള്ള സ്ഥാനാര്‍ഥി'; സഭയുടെ വോട്ടര്‍ മാത്രമല്ല തൃക്കാക്കരയില്‍ ഉള്ളത്; വെള്ളാപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് ചുറുചുറുക്കുള്ള സ്ഥാനാര്‍ഥിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ഥിയാണെന്ന് ആരോപണം മാത്രമാണ്. സൃഷ്ടിയും സംഹാരവും നടത്തുന്നത് മാധ്യമങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഭയുടെ വോട്ടര്‍മാര്‍ മാത്രമല്ല തൃക്കാക്കരയില്‍ ഉള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളിയുടെ അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്ന് ജോ ജോസഫ് പ്രതികരിച്ചു. ഇന്ന് ഉച്ചയ്ക്ക് ബിജെപി സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണനും വെളളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയിരുന്നു. 

ക്രൈസ്തവ സഭയാണ് താരം

തൃക്കാക്കരയില്‍ ക്രൈസ്തവ സഭയാണ് താരമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശക്തമായ ത്രികോണമത്സരമാണ് ഇത്തവണ തൃക്കാക്കരയില്‍ നടക്കുന്നതെന്നും വോട്ടുകൂടുതല്‍ കിട്ടുന്നവര്‍ ജയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണനെ കണ്ടശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

സംസ്ഥാനത്ത് ലൗ ജിഹാദ് ഉണ്ട്. കുടുംബത്തോടെ മതപരിവര്‍ത്തനം നടക്കുന്നു. ആയിരക്കണക്കിന് മതപരിവര്‍ത്തനം ഇന്ന് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്നു. ചില സംസ്ഥാനങ്ങളിലെല്ലാം മതപരിവര്‍ത്തനം നടത്തി ഒറ്റമതം മാത്രം ആക്കിയ സംസ്ഥാനങ്ങളും നമ്മുടെ രാജ്യത്തുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്നുവെന്നും അത് തൃക്കാക്കരയില്‍ പ്രതിഫലിക്കുമെന്നും ബിജെപി സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ട്വന്റി ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും മത്സരിക്കാത്തത് ബിജെപി ഗുണം ചെയ്യുമെന്നും തൃക്കാക്കരയില്‍ നൂറ് ശതമാനം വിജയം ഉറപ്പാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്