കേരളം

പെൻഷൻകാർ ആദായനികുതി സ്റ്റേറ്റ്‌മെന്റ് നൽകണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടുകൾ മുഖേന പെൻഷൻ കൈപ്പറ്റുന്ന കേരള സ്റ്റേറ്റ് പെൻഷൻകാരിൽ രണ്ടര ലക്ഷം രൂപയുടെ മുകളിൽ വാർഷിക വരുമാനം ഉള്ളവരിൽ 2022-2023 സാമ്പത്തിക വർഷത്തെ ആദായ നികുതി ആന്റിസിപ്പേറ്ററി സ്റ്റേറ്റ്‌മെന്റ് സമർപ്പിച്ചിട്ടില്ലാത്തവർ, ജൂൺ 20-ന് മുൻപായി അടുത്തുള്ള ട്രഷറിയിൽ ആദായനികുതി ആന്റിസിപ്പേറ്ററി സ്റ്റേറ്റ്‌മെന്റ് സമർപ്പിക്കണമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. 

pension.treasury@kerala.gov.in എന്ന മെയിൽ ഐ.ഡി-യിലും കേരള പെൻഷൻ പോർട്ടൽ മുഖേന ഓൺലൈൻ ആയും സ്റ്റേറ്റ്‌മെന്റ് അയക്കാം. സ്റ്റേറ്റ്‌മെന്റ് നൽകിയില്ലെങ്കിൽ ജൂലൈ മാസത്തെ പെൻഷൻ മുതൽ ഒൻപത് തുല്യ ഗഡുക്കൾ ആയി 2022-2023 സാമ്പത്തിക വർഷത്തെ ആദായ നികുതി ഈടാക്കും.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ