കേരളം

ചെലവിട്ടത് 85.11 ലക്ഷം രൂപ; ​ഗവർണറുടെ പുതിയ ബെൻസ് കാർ രാജ്ഭവനിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ ഔദ്യോഗിക കാർ രാജ് ഭവനിലെത്തി. കറുത്ത നിറത്തിലുള്ള ബെൻസ് ജിഎൽഇ ക്ലാസ് വാഹനമാണ് ​ഗവർണർക്ക് ഉപയോ​ഗിക്കാനായി എത്തിയത്. കാർ ഗവർണർ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.

ഗവർണർക്കു പുതിയ ബെൻസ് കാർ വാങ്ങാൻ സർക്കാർ മാസങ്ങൾക്കു മുൻപ് അനുമതി നൽകിയിരുന്നു. 85.11 ലക്ഷം രൂപയാണ് വാഹനം വാങ്ങാനായി ചെലവാക്കാൻ സർക്കാർ അനുവദിച്ചത്. 

മുൻ ഗവർണറുടെ കാലത്താണു പുതിയ വാഹനത്തിനായി രാജ്ഭവൻ സർക്കാരിനു കത്തു നൽകിയത്. ഗവർണർ ഇപ്പോൾ ഉപയോഗിക്കുന്ന ബ്രൗൺ നിറത്തിലുള്ള ബെൻസ് കാറിന് 12 വര്‍ഷത്തെ പഴക്കമുണ്ട്. മൂന്ന് ഗവർണർമാർ വാഹനം ഉപയോഗിച്ചു. 

കേന്ദ്ര നിർദേശം അനുസരിച്ച് അഞ്ച് വർഷം കഴിയുമ്പോഴോ ഒരു ലക്ഷം കിലോമീറ്റർ കഴിയുമ്പോഴോ വാഹനം മാറ്റണം. പി സദാശിവം ഗവർണറായിരിക്കുമ്പോൾ തന്നെ കാർ ഒരു ലക്ഷം കിലോമീറ്റർ പിന്നിട്ടു. ഇക്കാര്യം പരിശോധിച്ച ശേഷമാണ് സർക്കാര്‍ പുതിയ വാഹനം വാങ്ങാൻ അനുമതി നൽകിയത്.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍