കേരളം

15കാരൻ വീടുവിട്ടിറങ്ങി, പേരാമ്പ്രയിൽ നിന്ന് ഇരിട്ടിയിലെത്തി സ്കൂട്ടർ മോഷ്ടിച്ചു; പിടിയിലായത് മാനന്തവാടിയിൽ 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: മോഷണംപോയ സ്കൂട്ടറിനെപ്പറ്റിയുള്ള അന്വേഷണം ഒടുവിൽ ചെന്നെത്തിയത് 15 വയസ്സുകാരനിൽ. ഇരിട്ടി ടൗണിനടുത്ത് പയഞ്ചേരിയിൽനിന്ന് മോഷണംപോയ സ്കൂട്ടർ മാനന്തവാടിയിൽ നിന്നാണ് കണ്ടെത്തിയത്. പേരാമ്പ്ര സ്വദേശിയാണ് മോഷണം നടത്തിയത്.

വീട്ടിൽ നിന്നിരങ്ങി 15കാരൻ സ്വകാര്യ ബസിലാണ് ഇരിട്ടിയിലെത്തിയത്. കുറച്ചുദിവസത്തെ ചെലവുകൾക്കുള്ള പണം കൈയിൽ കരുതിയിരുന്നു. പയഞ്ചേരിമുക്കിലെ വെൽനസ് ഹെൽത്ത് കെയറിന് മുന്നിൽ നിർത്തിയിട്ട സ്‌കൂട്ടിയിൽ കുറേനേരം ഇരുന്നു. അത്യാവശ്യം മെക്കാനിക്കൽ ജോലി അറിയാവുന്നതുകൊണ്ട് സ്കൂട്ടി സ്റ്റാർട്ടാക്കി വണ്ടിയുമായി കടന്നു. സ്‌കൂട്ടി കൊണ്ടുപോകുന്ന ദൃശ്യം നിരീക്ഷണക്യാമറയിൽ പതിഞ്ഞിരുന്നു. ഗ്രാമീണ റോഡുകളിലൂടെ കറഞ്ഞി കുട്ടി പാൽച്ചുരം വഴി മാനന്തവാടിയിലെത്തി. 

പരാതിയുടെ അടിസ്ഥാനത്തിൽ ഇരിട്ടി പ്രിൻസിപ്പൽ എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മാനന്തവാടി പോലീസിന്റെ സഹായത്തോടെയാണ് പിടിയിലാകുന്നത്. 15-കാരനെ ജുവൈനൽ കോടതിയിൽ ഹാജരാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി