കേരളം

തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് വീണ്ടും മാറ്റി. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഇന്ന് വൈകീട്ട് 6.30ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ മഴ മുന്നറിയിപ്പിനെ തുടർന്നാണ് വെടിക്കെട്ട് വീണ്ടും മാറ്റിയത്. 

ഇന്നലെ വൈകിട്ട് തൃശൂരിൽ മഴ പെയ്യാതിരുന്നതോടെയാണ് ഇന്ന് വൈകീട്ട് നടത്താൻ ദേവസ്വങ്ങളുമായി കൂടിയാലോചിച്ച് ജില്ലാ ഭരണകൂടം ധാരണയായത്. എന്നാൽ കാലാവസ്ഥ അനുകൂലമല്ലെന്ന് കണ്ടതോടെയാണ് ഇന്ന് നടത്തേണ്ട എന്ന് തീരുമാനിച്ചത്.

കനത്ത മഴയെത്തുടർന്നാണ് 11 ന് പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റിവച്ചത്. ഞായറാഴ്ച നടത്താനായിരുന്നു ആ​ദ്യം തീരുമാനിച്ചിരുന്നത്.  പൂര പ്രേമികളുടെ കണ്ണും കാതും മനസും നിറച്ച് ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന്‍റെ ചടങ്ങുകള്‍ മെയ് 11ന് പൂര്‍ത്തിയായിരുന്നു.

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം