കേരളം

പിന്‍മാറ്റം കേന്ദ്ര അനുമതി ലഭിക്കില്ലെന്ന് കണ്ട്; വി മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍പദ്ധതി പൂര്‍ണമായും സര്‍ക്കാര്‍ ഉപേക്ഷിക്കുന്ന ദിവസം അധികം വൈകാതെ കേരളം കാണുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇത് നടത്താനാവില്ല. കേരളത്തിലുടനീളം ജനങ്ങളെ വലിച്ചിഴച്ച് സംഘര്‍ഷമുണ്ടാക്കിയാണ് ഈ പദ്ധതിക്കായി സര്‍ക്കാര്‍ കല്ലിടാന്‍ ശ്രമിച്ചത്. സര്‍വെ നിര്‍ത്തിവച്ചൂ എന്ന് പറഞ്ഞു ഉത്തരവിറക്കി അങ്ങ് സ്ഥലം വിട്ടാല്‍ പോരാ,  ഈ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നും അതിക്രമത്തിന് ഇരയായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

ഈ സമരത്തില്‍ പങ്കാളികളായിട്ടുള്ള എല്ലാവരെയും അഭിനന്ദിക്കുന്നു. തോല്‍വി സമ്മതിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ഈ കീഴടങ്ങല്‍ കൊണ്ട് പ്രശ്‌നപരിഹാരമാകുന്നില്ല. സാധാരണക്കാരായവര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കണം. പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം.  കെ റെയില്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടില്ലെന്ന് ഉറപ്പായതോടെയുള്ള തന്ത്രപരമായ പ്രഖ്യാപനമാണ് ഇപ്പോഴുണ്ടായതെന്നും മുരളീധരന്‍ പറഞ്ഞു.

കെ റെയില്‍ മുഴുവന്‍ ഉപേക്ഷിച്ചാല്‍ തൃക്കാക്കരയില്‍ പ്രചരണത്തിന് വിഷയങ്ങളില്ല. വികസനവാദികളും വികസനവിരുദ്ധരുമാണെന്ന് വ്യാഖ്യാനിച്ചാണ് സിപിഎം ഈ തെരഞ്ഞടുപ്പിനെ നേരിടുന്നത്.  തെരഞ്ഞെടുപ്പിലെ സുപ്രധാനവിഷയത്തില്‍ നിന്ന് പിന്‍വാങ്ങുന്നത് തന്നെ  സിപിഎമ്മിനുള്ള തിരിച്ചടിയാണ്. ഈ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം പരാജയപ്പെടുമെന്നും മുരളീധരന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍