കേരളം

'കുറ്റകൃത്യത്തെ കുറിച്ച് അറിയില്ല'; മുന്‍കൂര്‍ ജാമ്യം തേടി ഷൈബിന്റെ ഭാര്യ ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാരമ്പര്യ വൈദ്യന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കുറ്റകൃത്യത്തെ കുറിച്ച് അറിയില്ലെന്നും ഷൈബിന്റെ ഭാര്യ ഫസ്‌ന ഹര്‍ജിയില്‍ വ്യക്തമാക്കി.

 ഷൈബിനെ സഹായിച്ചതായി ആരോപണമുയര്‍ന്ന മുന്‍ എഎസ്‌ഐ സുന്ദരനും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാടു തേടി. ജാമ്യാപേക്ഷ ഒരാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കുന്നതിനായി കോടതി മാറ്റിവച്ചു.

ഒറ്റമൂലി രഹസ്യം ലഭിക്കാനായി മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷരീഫിനെ കൊന്ന കേസിലെ മുഖ്യ പ്രതിയാണ് ഷൈബിന്‍ അഷ്‌റഫ്. ഷാബാ ഷരീഫിനെ ഒരു വര്‍ഷത്തിലേറെ തടങ്കലില്‍ പാര്‍പ്പിച്ചതിനു ശേഷമാണ് കൊലപ്പെടുത്തിയത്. ഷൈബിന്‍ അഷ്‌റഫിനൊപ്പം കൂട്ടാളികളും അറസ്റ്റിലായിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി