കേരളം

പ്രളയ ഭീതി വേണ്ട; ഇടുക്കിയില്‍ 37 ശതമാനം മാത്രം വെള്ളം, വേനല്‍ മഴ അണക്കെട്ടുകള്‍ നിറച്ചില്ല 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കാലവര്‍ഷം എത്തുന്നതിനു മുമ്പു തന്നെ മഴ കനത്തിട്ടും സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് കാര്യമായി ഉയര്‍ന്നില്ല. പ്രധാനപ്പെട്ട അണക്കെട്ടുകളിലെല്ലാം സംഭരണശേഷിയുടെ മുപ്പതു ശതമാനത്തിനടുത്തു മാത്രമാണ് ഇപ്പോള്‍ വെള്ളമുള്ളത്. കാലവര്‍ഷം കനക്കുന്നതോടെ നേരത്തെ അണക്കെട്ടു തുറന്നുവിടേണ്ട ഒരു സാഹചര്യവും ഇല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന കണക്ക് അനുസരിച്ച് 37.54 ശതമാനം വെള്ളമാണ് ഇടുക്കി അണക്കെട്ടിലുള്ളത്. 1459.49 മില്യണ്‍ ക്യുബിക് മീറ്ററാണ് ആകെ സംഭരണശേഷി. നിലവില്‍ അണക്കെട്ടിലുള്ളത് 547.947 എ്ംസിഎം വെള്ളമാണ്. 2403 അടിയാണ് പരമാവധി ജലനിരപ്പ്. നിലവിലെ ജലനിരപ്പ് 2340.12 അടി.

പൊന്മുടി, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, മൂഴിയാര്‍ ഡാമുകളില്‍ മാത്രമാണ് നിലവില്‍ അന്‍പതു ശതമാനത്തിനു മുകളില്‍ വെള്ളമുള്ളത്. പെരിങ്ങല്‍കുത്തില്‍ 46 ശതമാനവും മാട്ടുപ്പെട്ടിയില്‍ 40 ശതമാനവും വെള്ളമുണ്ട്. 

കഴിഞ്ഞ വര്‍ഷം അന്തരീക്ഷ ചുഴലിയെത്തുടര്‍ന്ന് കാലവര്‍ഷത്തിനു മുമ്പായി മഴ കനത്തപ്പോള്‍ ചില അണക്കെട്ടുകള്‍ തുറന്നുവിട്ടിരുന്നു. കാലവര്‍ഷത്തിനു മുമ്പായി ജലനിരപ്പു ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായി ആയിരുന്നു നടപടി. ഇക്കുറി ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍്ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?