കേരളം

'എരിവും പുളിയും കൂട്ടുന്ന നാവല്ലേ, ഒരബദ്ധം പറ്റിപ്പോയി'; ഹജ്ജ് പ്രസംഗത്തില്‍ വിശദീകരണവുമായി അബ്ദുല്ലക്കുട്ടി

സമകാലിക മലയാളം ഡെസ്ക്


ജിദ്ദ: ഹജ്ജിന് കൂടുതല്‍ ക്വാട്ട ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ ഷെയ്ഖിനെ വിളിച്ചു എന്ന പ്രസംഗത്തില്‍ വിശദീകരണവുമായി  കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി. അബ്ദുല്ലക്കുട്ടി.'എരിവും പുളിയും കൂട്ടുന്ന നാവല്ലേ, ഒരബദ്ധം പറ്റിപ്പോയി' എന്നാണ് അബ്ദുല്ലക്കുട്ടിയുടെ പ്രതികരണം. 

ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ ബുധനാഴ്ച ജിദ്ദയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 'പ്രസംഗത്തിനിടെ ബിജെപി നേതാവ് കൃഷ്ണദാസ് കുടിക്കാന്‍ വെള്ളം തന്നു. അതിനു ശേഷം കൈയീന്നു പോയി'-അബ്ദുല്ലക്കുട്ടി പറഞ്ഞു.

കോഴിക്കോട് അബ്ദുല്ലക്കുട്ടി നടത്തിയ പ്രസംഗത്തിലാണ് നാക്കുപിഴയുണ്ടായത്. പ്രസംഗത്തിന്റെ പൂര്‍ണരൂപം മാധ്യമങ്ങള്‍ കൊടുത്തപ്പോള്‍ അബദ്ധമായി ഒന്നും തോന്നിയില്ല. എന്നാല്‍ പിന്നീട് അതു കട്ട് ചെയ്തു ചിലയാളുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും പിന്നീടു ട്രോളായി മാറുകയും ചെയ്തു. ആ പ്രസംഗത്തിന്റെ പല ഘട്ടങ്ങളിലും താന്‍ സൗദിയെ കുറിച്ചും ഇവിടത്തെ ഭരണാധികാരികള്‍ ചെയ്യുന്ന സഹായങ്ങളെ കുറിച്ചും പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ