കേരളം

20 ദിവസം പ്രായമായ കുഞ്ഞിനെ പ്ലാസ്റ്റിക് കൂടിലാക്കി അമ്മ തോട്ടിലേക്ക് വലിച്ചെറിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: നവജാതശിശുവിനെ പ്ലാസ്റ്റിക് കൂടിലാക്കി അമ്മ തോട്ടിലേക്ക് വലിച്ചെറിഞ്ഞു. ചേര്‍ത്തല അര്‍ത്തുങ്കല്‍ ചേന്നവേലിയില്‍ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു. 

20 ദിവസം പ്രായമായ കുഞ്ഞിനെയാണ് അമ്മയായ യുവതി പ്ലാസ്റ്റിക് കൂടിലാക്കി  
പൊഴിച്ചാലിലെറിഞ്ഞത്. യുവതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് കാര്യമായ പരിക്കില്ല. 

ഏഴാംമാസം പ്രസവം നടന്നതിനാല്‍ അമ്മയും കുഞ്ഞും വീട്ടിലെ പ്രത്യേക മുറിയില്‍ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയത്. മൂത്തകുട്ടിയെ കാണാത്തതിന്റെ വിഷമത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി