കേരളം

പണം തീര്‍ന്നു, വിജയ് ബാബുവിനായി ക്രഡിറ്റ് കാര്‍ഡ് ദുബായിലെത്തിച്ച് സുഹൃത്ത്; ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിജയ് ബാബുവിന്റെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. കോടതിയെ തെറ്റിദ്ധരിപ്പിച്ച് പൊലീസ് അറസ്റ്റ് വാറണ്ട് വാങ്ങിയെന്നാണ് ജാമ്യ ഹർജിയിൽ വിജയ് ബാബു ആരോപിക്കുന്നത്. അതിനിടയിൽ വിജയ് ബാബുവിന് വേണ്ടി രണ്ട് ക്രെഡിറ്റ് കാർഡുകൾ ദുബായിൽ എത്തിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. 

സിനിമാ രം​ഗത്ത് തന്നെയുള്ള വിജയ് ബാബുവിന്റെ അടുത്ത സുഹൃത്താണ് ക്രഡിറ്റ് കാർഡുകൾ ദുബായിൽ എത്തിച്ചത്. തൃശൂർ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിം​ഗ് ലൊക്കേഷനിൽ നിന്ന് സുഹൃത്ത് നെടുമ്പാശേരി വഴി ദുബായിലെത്തി പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. വിദേശത്ത് തങ്ങാനുള്ള പണം തീർന്നതോടെ സുഹൃത്തിനോട് ക്രെഡിറ്റ് കാർഡ് എത്തിച്ചു തരാൻ വിജയ് ബാബു ആവശ്യപ്പെട്ടതെന്നാണ് സൂചന.

വിജയ് ബാബുവിന്റെ ജാമ്യഹർജി കഴിഞ്ഞ രണ്ട് തവണയും ഹൈക്കോടതി മാറ്റിവെച്ചിരുന്നു. വിജയ് ബാബു ആദ്യം കേരളത്തിൽ എത്തട്ടെ എന്ന നിലപാടാണ് സിംഗിൾ ബഞ്ച് സ്വീകരിച്ചത്. ഈ മാസം 30 ന് കേരളത്തിൽ തിരിച്ചെത്തിയില്ലെങ്കിൽ മുൻകൂർ ജാമ്യ ഹർജി തള്ളുമെന്നും ജസ്റ്റിസ് പി ഗോപിനാഥ് വ്യക്തമാക്കി..

വിജയ് ബാബു 29ന് അർദ്ധ രാത്രി ദുബായിൽ നിന്ന് പുറപ്പെടുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചിരിക്കുന്നത്. നടിയുമായി താൻ സൗഹൃദത്തിലായിരുന്നുവെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചത്. വാട്സ് ആപ് ചാറ്റുകളുടെ പകർപ്പുകളും വിജയ് ബാബു കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം