കേരളം

ജോ ജോസഫിന് എതിരെ വ്യാജ വീഡിയോ; ജീവനക്കാരനെ പിരിച്ചുവിട്ട് കളമശ്ശേരി മെഡിക്കല്‍ കോളജ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ താത്കാലിക ജീവനക്കാരനെ എറണാകുളം മെഡിക്കല്‍ കോളജ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. മെഡിക്കല്‍ കോളജില്‍ ക്ലീനിങ് വിഭാഗം ജീവനക്കാരനായ കളമശ്ശേരി എച്ച്എംടി കോളനിയിലെ അരിമ്പാറ വീട്ടില്‍ കെ ഷിബുവിനെതിരെയാണ് നടപടി.

കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത ഷിബുവിനെ തൃക്കാക്കര പൊലീസിന് കൈമാറിയിരുന്നു. ആര്‍ടി ആക്ട്, ഐടി ആക്ട് സെക്ഷന്‍ 67 (എ) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ നിന്നും അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

സംഭവത്തില്‍ അഞ്ചുപേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കെടിഡിസി ജീവനക്കാരനായ യൂത്ത് കോണ്‍ഗ്രസ് മുന്‍ ഭാരവാഹി ശിവദാസനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് മണ്ഡലം സെക്രട്ടറി എം സ്വരാജ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു