കേരളം

അവസാന ലാപ്പില്‍ ആവേശം ടോപ്പ് ഗിയറില്‍; തൃക്കാക്കരയില്‍ ഇന്ന് കൊട്ടിക്കലാശം

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: മണ്ഡലത്തെ ഇളക്കിമറിച്ച് ഒരു മാസത്തോളം നീണ്ട പ്രചാരണത്തിനൊടുവിൽ തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം. ക്ലൈമാക്സ് ആവേശമാക്കാനാണ് മുന്നണികളുടെ ശ്രമം. ഏറെ രാഷ്ടീയ പ്രാധാന്യം നേടിയ തെരഞ്ഞെടുപ്പ് സംസ്ഥാന - ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു.

പരസ്യ പ്രചാരണത്തിന്റെ അവസാന ദിനം രാവിലെ മുതൽ റോഡ് ഷോയിലായിരിക്കും സ്ഥാനാർഥികൾ. പി സി ജോർജും നാളെ മണ്ഡലത്തിൽ എത്തും. ഫോർട്ട് പോലീസ് ഹാജരാകാൻ നൽകിയ നോട്ടീസ് തള്ളിയാണ് പി സി ജോർജ് എത്തുക. എൻഡിഎ സ്ഥാനാർഥിക്ക് ഒപ്പം രാവിലെ എട്ടര മുതൽ പ്രചാരണത്തിന് ഇറങ്ങും.

ഇടത് സ്ഥാനാർഥിയുടെ വ്യാജ വീഡിയോ വിവാദം മുറുകെ പിടിച്ചായിരുന്നു സിപിഎമ്മിന്റെ അവസാന ദിനങ്ങളിലെ പ്രാചരണങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നേരിട്ട് നേതൃത്വം കൊടുത്തതോടെയാണ് പ്രചാരണം ചൂട് പിടിച്ചത്. പരസ്യ പ്രചാരണ സമയം തീരും മുമ്പ്  അവസാന വോട്ടറിലേക്കും എത്താനുള്ള ഓട്ടത്തിലാണ് മുന്നണികൾ.

പാലാരിവട്ടത്ത് പ്രത്യേകം നിശ്ചയിച്ച സ്ഥലത്തായിരിക്കും കൊട്ടിക്കലാശം.  തിങ്കളാഴ്ച നിശ്ശബ്ദ പ്രചാരണം. ചൊവ്വാഴ്ചയാണ് തൃക്കാക്കരയുടെ നാല് വർഷത്തെ ജനപ്രതിനിധിയെ നിശ്ചയിക്കാനുള്ള വോട്ടെടുപ്പ്. വോട്ടെണ്ണൽ ജൂൺ മൂന്നിന്. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം