കോഴിക്കോട്: നാദാപുരത്ത് കോളജ് വിദ്യാര്‍ഥിക്ക് നേരെ ക്രൂര റാഗിങ്. നാദാപുരം എംഇടി കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ നിഹാല്‍ ഹമീദിന്റെ ഇടത് ചെവിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി നല്‍കി. 15 അംഗ സംഘമാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥിയുടെ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ മാസം 26നാണ് സംഭവം. നിലവില്‍ കോളജിന്റെ ആന്റിറാഗിങ് സെല്‍ അന്വേഷിച്ച് വരികയാണ്. റാഗിങ്ങിനെതിരെ നാദാപുരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും കോളജിലെ ആന്റിറാഗിങ് സെല്‍ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ല.
നാലുമാസത്തിനിടെ അഞ്ചുറാഗിങ്ങുകള്‍ കോളജില്‍ നടന്നതായാണ് ആരോപണം. ഇവയെല്ലാം ഒത്തുതീര്‍പ്പിലായി. വസ്ത്രധാരണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ