കേരളം

സന്തോഷ് 'ലൈംഗിക വൈകൃതമുള്ളയാള്‍'; മറ്റൊരു സ്ത്രീയെ കടന്നുപിടിച്ച കേസിലും അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടറെ ആക്രമിക്കുകയും കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ച് കയറുകയും ചെയ്ത കേസിലെ പ്രതി സന്തോഷ് ലൈംഗിക വൈകൃതമുള്ളയാളെന്ന് പൊലീസ്. തിരുവനന്തപുരത്തുതന്നെ മറ്റൊരു സ്ത്രീയെ കടന്നുപിടിച്ച കേസിലും പ്രതിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിലോ ശക്തമായ വകുപ്പുകള്‍ ചേര്‍ക്കുന്നതിലോ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും ഡിസിപി അജിത് കുമാര്‍ പറഞ്ഞു. പരാതിക്കാരിയുടെ ശക്തമായ നിലപാടും സഹായവും കേസ് അന്വേഷണത്തില്‍ നിര്‍ണായകമായെന്നും ഡിസിപി പറഞ്ഞു.

കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ കേസില്‍ ഇന്നലെയാണ് ഇയാള്‍ അറസ്റ്റിലായത്. ജലഅതോറിറ്റിയുടെ കരാര്‍ ജീവനക്കാരനാണ് സന്തോഷ്. ഇയാളെ വനിതാ ഡോക്ടര്‍ തിരിച്ചറിഞ്ഞതോടെയാണ് മ്യൂസിയം പരിസരത്ത് നടന്ന ആക്രമണത്തിലെ പ്രതിയും ഇയാള്‍ തന്നെയാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. അതേസമയം, സന്തോഷിനെ റിമാന്‍ഡ് ചെയ്തു. 

ജലവിഭവ വകുപ്പ് മന്ത്രിയുടെ പിഎസിന്റെ ഡ്രൈവറായിരുന്നു മലയിന്‍കീഴ് സ്വദേശി സന്തോഷ്, സ്‌റ്റേറ്റ് കാറിലെത്തിയാണ് കുറവന്‍കോണത്ത് വീട് ആക്രമിച്ചതും മ്യൂസിയം വളപ്പില്‍ വനിതാ ഡോക്ടര്‍ക്കു നേരെ അതിക്രമം നടത്തിയതുമെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായതിന് പിന്നാലെ സന്തോഷിനെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ എച്ച് ആര്‍ വിഭാഗത്തിന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശം നല്‍കി.  

ഇയാളെ തിരിച്ചറിഞ്ഞതായി അതിക്രമം നേരിട്ട പരാതിക്കാരി മാധ്യമങ്ങളോടും പറഞ്ഞു.  തന്റെ അടുത്ത് അക്രമം നടത്തിയപ്പോള്‍ ഇന്നര്‍ ബനിയന്‍ ആണ് ധരിച്ചിരുന്നത്. 

തിരിച്ചറിയാതിരിക്കാന്‍ വേണ്ടി സന്തോഷ് മുടി പറ്റെ വെട്ടിയിരുന്നു. എന്നാല്‍ ശാരീരിക ലക്ഷണങ്ങള്‍ പ്രകാരം പ്രതിയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടായില്ല. താന്‍ സ്‌റ്റേഷനില്‍ കാണുമ്പോള്‍ പ്രതി നിസംഗ ഭാവത്തിലായിരുന്നു. ബനിയന്‍, ഷൂസ് എന്നീ മെറ്റീരിയല്‍ എവിഡന്‍സ്, ഫിസിക്കല്‍ അപ്പിയറന്‍സ് എന്നിവയും പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചതായി പരാതിക്കാരി വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു