കേരളം

ഹാര്‍ബര്‍ പാലത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി; ഒന്നരമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു- വിഡിയോ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തോപ്പുംപടി ഹാര്‍ബര്‍ പാലത്തിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. തുടര്‍ന്ന് ഒന്നര മണിക്കൂര്‍ നേരം പാലത്തിലൂടെയുള്ള വാഹന ഗതാഗതം തടസപ്പെട്ടു. ഫോര്‍ട്ട്‌കൊച്ചി സ്വദേശി കമാലാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മഹാരാജാസ് കോളജില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത സഹോദരന്‍ മാലിക്, സുഹൃത്ത് ഹാഫിസ് എന്നിവരെ കാണാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു യുവാവിന്റെ പരാക്രമം. 

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തുകയായിരുന്നു. എറണാകുളം സിറ്റി ഡപ്യൂട്ടി കമ്മിഷണര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി, ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് പൊലീസ് നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് അതുല്‍, എസ്എഫ്ഐ പ്രവര്‍ത്തകന്‍ അനന്ദു, വിദ്യാര്‍ത്ഥി മാലിക്ക്, പുറത്ത് നിന്നെത്തിയ ഹഫീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് അടക്കം ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ഡിസിപി എസ് ശശിധരന്‍ പറഞ്ഞു. കോളേജിന് സമീപത്തെ എറണാകുളം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ വെച്ചും ഇന്നലെ സംഘര്‍ഷം ഉണ്ടായിരുന്നു.

സംഘര്‍ഷത്തില്‍ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അമല്‍ ജിത്ത്, വനിതാ പ്രവര്‍ത്തക റൂബി അടക്കം 10 എസ്എഫ്ഐക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെഎസ്യു നേതാക്കളായ നിയാസ് റോബിന്‍സന്‍ അടക്കം പരിക്കേറ്റ ആറ് പേരെ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍

മടക്കം യോദ്ധയുടെ രണ്ടാം ഭാഗം എന്ന മോഹം ബാക്കിയാക്കി; എആര്‍ റഹ്മാനെ മലയാളത്തിന് പരിചയപ്പെടുത്തി

വിരുന്നിനിടെ മകളുടെ വിവാഹ ആല്‍ബം കൈയില്‍ കിട്ടി; സർപ്രൈസ് ആയി ജയറാമും പാർവതിയും