കേരളം

ഉമ്മന്‍ചാണ്ടിക്ക് നാളെ ലേസര്‍ ശസ്ത്രക്രിയ

സമകാലിക മലയാളം ഡെസ്ക്

ബെര്‍ലിന്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ജര്‍മനിയിലെ ബെര്‍ലിനിലുള്ള ചാരിറ്റി ആശുപത്രിയില്‍ നാളെ ലേസര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. തൊണ്ടയിലെ അസുഖത്തിനാണ് ചികിത്സ. ശസ്ത്രക്രിയയ്ക്കുശേഷം എത്രയും വേഗം നാട്ടിലേക്കു മടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ആശുപത്രിക്കു മുന്നില്‍നിന്നുള്ള ചിത്രവും ചാണ്ടി ഉമ്മന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. 

ചികിത്സയ്ക്കായി രണ്ടുദിവസം മുന്‍പാണ് ഉമ്മന്‍ ചാണ്ടി ബെര്‍ലിനിലെത്തിയത്. മകള്‍ മറിയ, മകന്‍ ചാണ്ടി ഉമ്മന്‍, ബെന്നി ബെഹനാന്‍ എംപി, ജര്‍മന്‍ ഭാഷ അറിയാവുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിന്‍സണ്‍ എന്നിവരാണ് അദ്ദേഹത്തോടൊപ്പമുള്ളത്. 

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് ബെര്‍ലിന്‍ ചാരിറ്റി ആശുപത്രി. 312 വര്‍ഷത്തെ പാരമ്പര്യമുള്ള ആശുപത്രിയില്‍ 11 നൊബേല്‍ സമ്മാന ജേതാക്കള്‍ ഗവേഷകരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ 13,200 ജീവനക്കാരാണ് ഇവിടെയുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി