കേരളം

ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമം; പിടിവിട്ട് ട്രാക്കിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക്; തിരൂരിൽ 17കാരിക്ക് അത്ഭുത രക്ഷപ്പെടൽ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് തെറിച്ചു വീണ പെൺകുട്ടിയെ രക്ഷിച്ച് ആർപിഎഫ് ഉദ്യോ​ഗസ്ഥൻ. തിരൂർ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30നാണ് സംഭവം. പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചു വീണ പെണ്‍കുട്ടിയെ ട്രാക്കിലേക്ക് വീണു പോകാതെ ആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിളായ സതീശന്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു.

ഷൊര്‍ണൂരില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെമു ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് 17കാരി തെറിച്ചു വീണത്. തിരൂരില്‍ രണ്ട് മിനിറ്റ് മാത്രമാണ് ട്രെയിൻ നിർത്തുന്നത്. പെൺകുട്ടി എത്തുമ്പോഴേക്കും ട്രെയിൻ ഓടിത്തുടങ്ങിയിരുന്നു. പിന്നാലെ ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പ്ലാറ്റ്‌ഫോമിനും ട്രാക്കിനുമിടയിലേക്ക് തെറിച്ചുവീഴാൻ പോയ പെൺകുട്ടിയെ സതീശൻ അവസരോചിതമായി ഇടപെട്ട് തടയുകയായിരുന്നു. 

വണ്ടി നീങ്ങിത്തുടങ്ങിയപ്പോഴാണ് പെണ്‍കുട്ടി ഓടിക്കയറിയതെന്ന് സതീശന്‍ പറഞ്ഞു. ഒരു കൈ തീവണ്ടിയുടെ കമ്പിയില്‍ പിടിച്ചുവെങ്കിലും തെറിച്ച് പ്ലാറ്റ് ഫോമിലേക്ക് വീഴുകയായിരുന്നു. പെണ്‍കുട്ടി കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടെന്നും സതീശന്‍ വ്യക്തമാക്കി.

കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശിയായ കാഞ്ഞിപ്പുറത്ത് ശ്രീധരന്‍ നായരുടെയും പത്മിനിയുടെയും മകനാണ് സതീശന്‍. കഴിഞ്ഞ നാല് വര്‍ഷമായി തിരൂര്‍ ആര്‍പിഎഫ് ഔട്ട് പോസ്റ്റില്‍ ജോലി ചെയ്യുകയാണ്. പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സമയോചിതമായി ഇടപെട്ട സതീശന് ആര്‍പിഎഫ് ഐജി ഈശ്വര്‍ റാവു റിവാര്‍ഡ് നല്‍കി ആദരിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍