കേരളം

വൃത്തിഹീനമായ നിലയിൽ പ്രവർത്തനം; രേഖകളും ഇല്ല; കോഴിക്കടകൾ അടപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വൃത്തിഹീനമായ നിലയിൽ പ്രവർത്തിച്ച കോഴിക്കടകൾ അടപ്പിച്ചു. കോഴിക്കോട് ന​ഗരത്തിലും പേരാമ്പ്രയിലുമാണ് കോഴിക്കടകൾ അടപ്പിച്ചത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ മതിയായ രേഖകൾ ഇല്ലെന്നും കണ്ടെത്തി.

ചത്ത കോഴികളെ വിൽപ്പന നടത്തിയ സംഭവത്തിൽ വിശദീകരണവുമായി നേരത്തെ വ്യാപാര സമിതി രംഗത്തെത്തിയിരുന്നു. അസുഖം ബാധിച്ച കോഴികളെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് നിസാര വിലയ്ക്ക് കൊണ്ടു വന്നു വിൽക്കുന്നതാണ് കാരണമെന്നാണ് ചിക്കൻ കടയുടമകൾ ആരോപിക്കുന്നത്. 

ഇങ്ങനെ എത്തിക്കുന്ന കോഴികളെ ഓഫറുകൾ നൽകി ചെറിയ വിലയ്ക്ക് ചിക്കൻ വിറ്റ് ആളുകളെ കബളിപ്പിക്കുകയാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു. സംഘടന തന്നെ പലപ്പോഴായി പരാതി പറഞ്ഞിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്നും പരാതിയുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം