കേരളം

ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രി, റെക്കോർഡ് കുറിച്ച് പിണറായി വിജയൻ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തിൽ തുടർച്ചയായി കൂടുതൽ കാലം മുഖ്യമന്ത്രിയായതിന്റെ റെക്കോർഡ് ഇനി പിണറായി വിജയന്. മുഖ്യമന്ത്രി പദത്തിൽ ഇന്ന് 2364 ദിവസം പിന്നിടുമ്പോൾ സി അച്യുതമേനോന്റെ റെക്കോഡാണ് പിണറായി വിജയൻ മറികടന്നത്. ഇന്നാണ് സി അച്യുതമേനോന്റെ റെക്കോർഡ് പിണറായി വിജയൻ മറികടന്നത്.

സംസ്ഥാനത്ത് ഇ കെ നയനാരാണ് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി ഇരുന്നിട്ടുള്ളത്. പക്ഷെ കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്തിയായി ഇരുന്ന വ്യക്തി എന്ന റെക്കോർഡാണ് പിണറായി വിജയൻ സ്വന്തമാക്കിയത്. ഇ കെ നയനാർ 10 വർഷവും 353 ദിവസവുമാണ് മുഖ്യമന്ത്രി കസേരയിലിരുന്നത്. 

അടിയന്തരാവസ്ഥ കാലമായതിനാലാണ് സി അച്യുതമേനോന് മന്ത്രിസഭാ കാലാവധി നീട്ടിക്കിട്ടിയത്. 17 ദിവസത്തെ കാവൽ മുഖ്യമന്ത്രി എന്ന ദിവസങ്ങളും ഇതിൽ ഉൾപ്പെടുത്തും. അതേസമയം രണ്ടു തവണയും ജനവിധിയിലൂടെയാണ് പിണറായി തെരെഞ്ഞെടുക്കപ്പെട്ട് മുഖ്യമന്ത്രിയായത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി