കേരളം

ഷാള്‍ ചക്രത്തില്‍ കുരുങ്ങി, ബൈക്കില്‍നിന്നു തെറിച്ചുവീണ വീട്ടമ്മ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചാലക്കുടി:  ഷാള്‍ ചക്രത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും വീണ വീട്ടമ്മ മരിച്ചു. മേലൂര്‍  കുവ്വക്കാട്ടുകുന്ന് പുല്ലോക്കാരന്‍ സത്യന്റെ ഭാര്യ രേഖ (46) യാണ്  മരിച്ചത്. 

നോര്‍ത്ത് ചാലക്കുടിയില്‍ ഞായറാഴ്ച രാത്രി പത്തരയ്ക്കായിരുന്നു അപകടം. തലവേദനയെ തുടര്‍ന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിയതാണ് രേഖ. തിരിച്ച് സഹോദരന്‍ രഞ്ജിത്തിനോടടൊപ്പം ബൈക്കില്‍ വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. 

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്‌കാരം ചൊവ്വാഴ്ച 11 ന് മേലൂര്‍ ക്രിമിറ്റോറിയത്ില്‍. മക്കള്‍: അഭിജിത്ത്, അന്‍ജിത്ത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്