കേരളം

കോവിഡ്; മലയാളി നഴ്സുമാർക്ക് 25 ലക്ഷം രൂപയുടെ ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരം, അപേക്ഷിക്കാം 

സമകാലിക മലയാളം ഡെസ്ക്



തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ സമയത്ത് ആരോ​ഗ്യ മേഖലയ്ക്ക് താങ്ങായ നഴ്സുമാരെ ആദരിക്കുന്നതിനായി ഓസ്ട്രേലിയൻ നേഴ്സിം​ഗ് ​ഗ്രൂപ്പായ ഐഎച്ച്എൻഎയുടെ നേതൃത്വത്തിൽ 25 മലയാളി നഴ്സുമാർക്ക് പുരസ്കാരം. നഴ്സുമാർക്ക് 25 ലക്ഷം രൂപയുടെ ഐഎച്ച്എൻഎ ​ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരം സമ്മാനിക്കും.

ഇന്ത്യ, ഓസ്ട്രേലിയ, യു എ ഇ, യു കെ, അമേരിക്ക എന്നിവടങ്ങളിൽ നിന്നുള്ള അ‍ഞ്ച് വീതം നഴ്സുമാർക്കാണ് അവാർഡുകൾ നൽകുന്നത്. ആദ്യ ഘട്ടമായി മെൽബണിൽ വച്ച് ഈ മാസം 29നു സംഘടിപ്പിക്കുന്ന ചടങ്ങിൽ സിനിമ താരങ്ങളായ ഇന്ദ്രജിത്ത്, അപർണ ബാലമുരളി എന്നിവർ ചേർന്ന് അവാർഡുകൾ വിതരണം ചെയ്യും. ഡിസംബർ അവസാനവാരം കേരളത്തിൽ വച്ചു ക്ഷണിക്കപ്പെട്ട സദസിൽ ഇന്ത്യയിലെ മലയാളി നഴ്സുമാർക്കുള്ള അവാർഡുകൾ നൽകും. 

കോവിഡ് കാലത്ത് മികവ് തെളിയിച്ച നഴ്സുമാർക്ക് നൽകുന്ന അവാർഡിനായി https://ihna.edu.au/ihna-global-covid-nursing-award/ എന്ന ലിങ്ക് വഴി അപേക്ഷ നൽകാം. നഴ്സുമാർക്ക് സ്വന്തമായോ മറ്റുള്ളവർ ഇവരുടെ സേവനത്തെ മുൻനിർത്തി നാമനിർദ്ദേശം ചെയ്യുകയും ചെയ്യാം. അപേക്ഷ പരി​ഗണിക്കുന്ന പ്രത്യേക ജൂറിയാണ് ഓരോ രാജ്യത്ത് നിന്നുള്ള അ‍ഞ്ച് വീതം നഴ്സുമാരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തി അവാർഡിനായി പരി​ഗണിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ