കേരളം

അത്രമേല്‍ അടുത്തറിഞ്ഞ രണ്ട് സഖാക്കള്‍; കോടിയേരിയുടെ മൃതദേഹം താങ്ങിപ്പിടിച്ച് പിണറായി

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: അന്തരിച്ച സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേതാക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെ വൈകാരിക യാത്രയയപ്പ്. സംസ്‌കാര ചടങ്ങുകള്‍ക്ക് വേണ്ടി മൃതദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുവന്നപ്പോള്‍ മുന്നില്‍ നിന്ന് തോളിലേറ്റിയത്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരുന്നു. 

വിലാപയാത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ആരംഭിച്ചപ്പോള്‍ മുതല്‍ കാല്‍നടയായി മുഖ്യമന്ത്രി ഒപ്പം നടന്നു. ശേഷം, പയ്യാമ്പലത്ത് എത്തിയപ്പോള്‍ ഒരറ്റം മുഖ്യമന്ത്രി തോളിലേറ്റുകയായിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും എം എ ബേബിയും എ കെ ബാലനും ഓരോ വശങ്ങളില്‍ പിടിച്ചു.

പ്രവര്‍ത്തകരുടെ ഉറക്കെയുള്ള മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തെ വികാരതീവ്രമാക്കി. ഇന്നലെ മുതല്‍ മുഖ്യമന്ത്രി കോടിയേരിക്ക് ഒപ്പമുണ്ടായിരുന്നു. മൃതദേഹം തലശേരി ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ മുഖ്യമന്ത്രി എട്ടു മണിക്കൂറോളം കൂടെയിരുന്നു. ഇന്ന് രാവിലെ തന്നെ കോടിയേരിയുടെ വീട്ടില്‍ കുടുംബ സമേതമെത്തി. കോടിയേരിയുടെ ഭാര്യ വിനോദിനിയുടെ കൂടെ മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്‍ സദാസമയവും കൂടെയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'