കേരളം

പൊന്‍മുടിയില്‍ സമാന്തരപാത; സഞ്ചാരികള്‍ക്ക് വിലക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മണ്ണിടിഞ്ഞ് റോഡ് തകര്‍ന്നതിനിടെ തുടര്‍ന്ന് ഒറ്റപ്പെട്ട പൊന്‍മുടിയിലേക്ക് താത്ക്കാലിക പാതയൊരുക്കുമെന്ന് ജില്ലാ ഭരണകൂടം. മണ്ണിടിഞ്ഞ പന്ത്രണ്ടാം വളവിന് മുന്‍പ് പതിനൊന്നാം വളവില്‍ നിന്ന് പതിമൂന്നാം വളവിലേക്ക് വഴിയൊരുക്കും. പ്രദേശവാസികള്‍ക്ക് മാത്രമായാണ് താത്ക്കാലിക പാതയൊരുക്കുന്നത്. റോഡ് പഴയപടിയാക്കുന്നതുവരെ സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. 

കനത്ത മഴയെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് പന്ത്രണ്ടാം വളവില്‍ റോഡ് ഇടിഞ്ഞ് താഴ്ന്നത്. ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളും കെടിഡിസി ജീവനക്കാരും ഒറ്റപ്പെട്ടിരുന്നു. ഇവരെ മാറ്റാനുള്ള ശ്രമങ്ങള്‍ രാത്രിതന്നെ ആരംഭിച്ചിരുന്നു. പൊന്‍മുടിയിലെ ലയങ്ങളില്‍ 180 കുടുംബങ്ങളാണ് താമസിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്