കേരളം

തൃശൂരില്‍ വന്‍ തീപിടിത്തം, ഒട്ടേറെ സൈക്കിളുകള്‍ കത്തി നശിച്ചു; ഒരാള്‍ക്ക് പരിക്കേറ്റു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : തൃശൂരില്‍ ശക്തന്‍ സ്റ്റാന്‍ഡിന് സമീപം തീപിടിത്തം. വെളിയന്നൂര്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സൈക്കിള്‍ ഷോപ്പിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ പൊള്ളലേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒട്ടേറെ സൈക്കിളുകള്‍ കത്തിനശിച്ചു. 

ഇന്ന് ഉച്ചക്കഴിഞ്ഞാണ് സംഭവം.കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ സൈക്കിളുകളും സൈക്കിള്‍ പാട്‌സുകളും സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. രണ്ടാമത്തെ നിലയിലായിരുന്നു ജീവനക്കാരുണ്ടായിരുന്നത്. 

തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഇവര്‍ പുറത്തേക്കിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു