കേരളം

മദ്യലഹരിയിൽ കാർ പറപ്പിച്ച് ഇടിച്ചു കയറ്റി, പോസ്റ്റ് ഒടിഞ്ഞ് വൈദ്യുതി മുടങ്ങി; പ്രതിയുടെ കയ്യിൽ കഞ്ചാവും, നട്ടംതിരിഞ്ഞ് നാട്ടുകാർ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; മദ്യലഹരിയിൽ അമിതവേ​ഗത്തിൽ കാർ ഓടിച്ച് അപകടമുണ്ടാക്കി യുവാവ്. കളമശ്ശേരി ചങ്ങമ്പുഴ ന​ഗർ സ്വദേശി ആൽവിൻ (23) ആണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്ന് പൊലീസ് കഞ്ചാവും പിടിച്ചെടുത്തു. അപകടത്തിൽ പോസ്റ്റ് ഒടിഞ്ഞതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി  പോയത് നാട്ടുകാരെ വട്ടംകറക്കി. 

ചൊവ്വാഴ്ച അർധരാത്രി തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജ്- അമ്പലം റോഡിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അമിതവേ​ഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ കെഎസ്ആർടിസി പോസ്റ്റ് ഇടിച്ചു തകർക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റും ലൈൻ കമ്പികളും പൊട്ടിവീണതിനെ തുടർന്നാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്. 

അപകടത്തിന്റെ ശബ്ദം കേട്ട് പ്രദേശവാസികൾ ഓടിയെത്തിയപ്പോൾ കണ്ടത് മദ്യലഹരിയിൽ നിൽക്കുന്ന യുവാവിനെയാണ് കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ നിന്നാണ് യുവാവിന്റെ കയ്യിൽ നിന്ന് കഞ്ചാവ് പൊതി പിടികൂടിയത്. മദ്യപിച്ചു വാഹനമോടിച്ചതു കൂടാതെ കഞ്ചാവു കേസും യുവാവിന് എതിരെ ചുമത്തി. അപകടത്തെ തുടർന്ന് ചൊവ്വാഴ്ച അർധരാത്രിയിൽ പോയ വൈദ്യുതി ബുധനാഴ്ച വൈകിട്ടോടെയാണ് പുനഃസ്ഥാപിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍