കേരളം

ഇന്ന് നബി ദിനം; ആഘോഷമാക്കാൻ മുസ്ലീം സമൂഹം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ നബി ദിനം ഇന്ന്.  വൈവിധ്യമായ പരിപാടികളോടെയാണ് മുസ്ലീം സമൂഹം നബി ദിനം ആഘോഷമാക്കുക. മഹൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പള്ളികളിൽ മൗലീദ് പാരായണ സദസ്സുകളും അന്നദാനവും നടക്കും. മദ്രസ വിദ്യാർഥികളുടെ നബിദിന റാലികളും കലാപരിപാടികളും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നബിദിന സമ്മേളനങ്ങളും സംഘടിപ്പിക്കും.

പ്രവാചകൻ പിറന്ന മാസമായ റബീഉൽ അവ്വലിന്റെ തുടക്കം മുതൽ മസ്ജിദുകളിലും സ്ഥാപനങ്ങളിലും മൗലീദ് സദസ്സുകൾ തുടങ്ങിയിരുന്നു. കോവിഡ് പ്രതിസന്ധിയെത്തുടർന്നു കഴിഞ്ഞ രണ്ടു വർഷം നബിദിനം വിപുലമായി ആഘോഷിച്ചിരുന്നില്ല. ഇന്ന് പുലർച്ചെ മസ്ജിദുകളിൽ പ്രവാചക പ്രകീർത്തന സദസ്സുകൾ നടക്കും.

മദ്രസ വിദ്യാർത്ഥികളും ബഹുജനങ്ങളും പങ്കെടുക്കുന്ന ഘോഷയാത്രകൾ വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്. ദഫ്മുട്ട് ഉൾപ്പടെയുള്ള മാപ്പിള കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരക്കും. വർണ്ണക്കൊടികളേന്തി പരമ്പരാ​ഗത മുസ്ലീം വേഷമണിഞ്ഞാകും മദ്രസ വിദ്യാർത്ഥികൾ ഘോഷയാത്രയിൽ പങ്കെടുക്കുക. മുസ്ലീം സംഘടനകളുടെ നേതൃത്വത്തിൽ മത സൗഹാർദ സമ്മേളനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത