കേരളം

വളർത്തുനായയെ പൊതുവഴിയോട് ചേർത്തു കെട്ടിയത് ചോദ്യം ചെയ്തു, അയൽവാസിയുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; പൊതുവഴിയോടു ചേര്‍ന്ന് വളര്‍ത്തുനായ്ക്കളെ കെട്ടിയിട്ടതു ചോദ്യംചെയ്തയാളുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു. നെയ്യാറ്റിൻകര അവണാകുഴിയിലാണ് സംഭവമുണ്ടായത്. ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. അവണാകുഴി, കെ.വി. ആശുപത്രിക്കു സമീപം ജയഭവനില്‍ അഖിലേഷ്(29)ആണ് നെയ്യാറ്റിന്‍കര പോലീസ് പിടികൂടിയത്. 

അഖിലേഷിന്റെ സമീപവാസിയായ അവണാകുഴി കാര്‍ത്തികയില്‍ കണ്ണന്റെ(30) ശരീരത്തിലാണ് തിളച്ച കഞ്ഞി ഒഴിച്ചത്. പൊള്ളലേറ്റ കണ്ണന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അഖിലേഷിന്റെ വീട്ടിലെ വളര്‍ത്തുനായ്ക്കളെ അതിരിനു സമീപത്തായിട്ടാണ് കെട്ടിയിടുന്നത്. പൊതുവഴിയിലൂടെ പോകുമ്പോള്‍ നായ്ക്കള്‍ കുരച്ച് അടുക്കുന്നതിനാല്‍ ഇതിനെ കണ്ണന്‍ പലപ്പോഴായി ചോദ്യം ചെയ്തിരുന്നു. 

സംഭവദിവസം കണ്ണന്‍ നടന്നുപോകുമ്പോള്‍ പട്ടികള്‍ കുരച്ചുകൊണ്ട് ചാടിവന്നു. ഉടനെ അഖിലേഷിനെ വിളിച്ച് നായ്ക്കളെ അകത്തോട്ട് മാറ്റിക്കെട്ടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തയ്യാറാകാതെ അഖിലേഷ് വീട്ടില്‍ കയറിപ്പോയി. തിരികെയെത്തി അടുപ്പത്ത് തിളച്ചുകൊണ്ടിരുന്ന കഞ്ഞികൊണ്ടുവന്ന് കണ്ണന്റെ ദേഹത്ത് ഒഴിച്ചുവെന്നാണ് നെയ്യാറ്റിന്‍കര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

രാഹുലിന്റെ കാറില്‍ രക്തക്കറ, പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ നിര്‍ണായക തെളിവ്; ഫോറന്‍സിക് പരിശോധന

ഇടുക്കിയിലെ മലയോര മേഖലയിൽ രാത്രി യാത്രയ്ക്ക് നിരോധനം; വിനോദ സഞ്ചാരത്തിനും നിയന്ത്രണം

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍