കേരളം

'കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി കൊണ്ടുവരുന്നത് പോലെയല്ല വിദേശയാത്രയുടെ നേട്ടങ്ങള്‍'; കൊണ്ടുപോയത് സ്വന്തം ഭാര്യമാരെ: മന്ത്രി ശിവന്‍കുട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശയാത്ര വിവാദമാക്കേണ്ട കാര്യമില്ലെന്ന് വിഭ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ലോകത്ത് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. നാളെ മുതല്‍ റിസള്‍ട്ട് ഉണ്ടായെന്നു വരില്ല. നേട്ടങ്ങള്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി കൊണ്ടുവരുന്നത് പോലെയല്ല. ഭാവിയില്‍ കാണാമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

വിദേശ യാത്ര സംബന്ധിച്ച് മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ വിശദീകരിക്കും. മന്ത്രിമാര്‍ വന്നിറങ്ങിയില്ലല്ലോ. അതിന് മുമ്പേ ധൂര്‍ത്താണെന്ന് പറഞ്ഞാല്‍ പറ്റുമോയെന്നും ശിവന്‍കുട്ടി ചോദിച്ചു. കുടുംബാംഗങ്ങളുമായി പോകുന്നതില്‍ ഒരു തെറ്റുമില്ല. മന്ത്രിമാര്‍ ആയതിനാല്‍ ഭാര്യമാര്‍ക്ക് വിട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പാടില്ലയെന്നില്ല.

അവര്‍ സ്വന്തം ചെലവിലാണ് പോയത്. സ്വന്തം ഭാര്യമാരെയാണ് കൊണ്ടുപോയത്. മറ്റാരുടേയും ഭാര്യയെ കൂട്ടിയല്ല പോയതെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. അന്ധ്വിശ്വാസ നിര്‍മ്മാര്‍ജ്ജനത്തിന് നിയമനിര്‍മ്മാണം കൊണ്ടു മാത്രം കാര്യമില്ല. വ്യാപകമായ പ്രചാരണ പ്രവര്‍ത്തനം സമൂഹം ഒറ്റക്കെട്ടായി നടത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ദുബായ് സന്ദര്‍ശനം സ്വകാര്യമാണെന്ന് മുഖ്യമന്ത്രി 

അതേസമയം, തന്റെ ദുബായ് സന്ദര്‍ശനം സ്വകാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. ദുബായില്‍ തന്റെ സന്ദര്‍ശനം സ്വകാര്യമാണ്. പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷും ഒപ്പമുണ്ട്. ഇയാള്‍ ഔദ്യോഗിക സന്ദര്‍ശനമാണ് നടത്തുന്നത്. ഇ-ഫയല്‍ നോക്കുന്നതിനും മന്ത്രിസഭാ യോഗം ചേരുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്യുന്നതിനുമാണ് പേഴ്‌സണല്‍ സ്റ്റാഫിനെ ഒപ്പം കൂട്ടിയതെന്നും മുഖ്യമന്ത്രി വിശദീകരണ കത്തില്‍ വ്യക്തമാക്കി. 

യു കെ, നോര്‍വെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിവരവെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് സന്ദര്‍ശനം നടത്തിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി മുന്‍കൂട്ടി വാങ്ങാതെയായിരുന്നു മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനം. അനുമതി തേടി പിന്നീട് മന്ത്രാലയത്തെ സമീപിച്ചെങ്കിലും പേഴ്‌സണല്‍ അസിസ്റ്റന്റിനെ ഒപ്പം ചേര്‍ത്തതില്‍ വിദേശകാര്യ മന്ത്രാലയം മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. സ്വകാര്യ സന്ദര്‍ശനത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെ ഒപ്പം കൂട്ടുന്നത് ചട്ട വിരുദ്ധമാണ് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു വിശദീകരണം തേടിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു